K Unnikrishnan
കെ. ഉണ്ണികൃഷ്ണന്‍
മലയാളത്തില്‍ ബിരുദാനന്തര ബിരുദവും ബിസിനസ്സ് മാനേജ്‌മെന്റില്‍ എം.ബി.എയും കരസ്ഥമാക്കി.
മദ്രാസിലെ പഠനശേഷം കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ കുറച്ചുകാലം ജോലി നോക്കിയെങ്കിലും
പിന്നീട് ബിസിനസ്സ് രംഗത്ത് സജീവമായി.
തൃശ്ശൂരില്‍ സ്ഥിരതാമസമായതോടെ സാഹിത്യരംഗത്തും സാംസ്‌കാരികരംഗത്തും
പ്രവര്‍ത്തനോന്മുഖനായി.
കലാസാഹിത്യ സാംസ്‌കാരിക സംഘടനകളിലും പരിപാടികളിലും ഒരു പതിറ്റാണ്ടിലേറെയായി
നിറസാന്നിധ്യമാണ്. കഥകളും നോവലുകളുമുള്‍െപ്പടെ പന്ത്രണ്ടോളം കൃതികള്‍ രചിച്ചിട്ടുണ്ട്.
ഒട്ടനവധി സാഹിത്യ വ്യാപാര പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും ഉപദേശകനായും പ്രവര്‍ത്തിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, ചെമ്പില്‍ ജോണ്‍ പുരസ്‌കാരം, യുവ കലാസാഹിതി പുരസ്‌കാരം,
സദ്ഭാവന പുരസ്‌കാരം, മലയാറ്റൂര്‍ പുരസ്‌കാരം, ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം,
നെഹ്‌റു പീസ് ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരം[1]എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എഴുത്തില്‍ സജീവം.
Email: k-unnikrishnan@hotmail.com
Antha Naal Karaikkudi Pakkam
അന്ത നാള്‍ കാരൈക്കുടി പക്കം കെ. ഉണ്ണികൃഷ്ണന്‍പുരാണസംസ്കൃതിയുടെയും ആധുനികജീവിതത്തിന്റെയും ഓർമ്മകളിലൂടെയുള്ള സഞ്ചാരമാണീ കഥാസമാഹാരം. മനുഷ്യജീവിതത്തിന്റെ വ്യത്യസ്തമായ മാനങ്ങൾ ഉൾക്കൊള്ളുന്നതിന്റെ വായനാസുഖം ഈ എഴുത്തുകാരന്റെ കഥകളുടെ അന്തർധാരയാണ്. പ്രണയവും വിരഹവും കുടുംബബന്ധങ്ങളും പ്രമേയമായ കഥകളിലൂടെ, മനസ്സിന്റെ സങ്കീർണ്ണമായ കാണാപ്പുറങ്ങൾ അന്വേഷിക്കു..


