Kunajappa Pattanur

Kunajappa Pattanur

കുഞ്ഞപ്പ പട്ടാനൂര്‍

കവി, സാംസ്‌കാരിക-രാഷ്ട്രീയപ്രവര്‍ത്തകന്‍.1947 ജൂണ്‍ 1ന് കണ്ണൂര്‍ ജില്ലയിലെപട്ടാനൂര്‍ ഗ്രാമത്തില്‍ ജനനം. 

പട്ടാനൂര്‍ യു.പി. സ്‌കൂള്‍, ഇരിക്കൂര്‍ ഗവ. ഹൈസ്‌കൂള്‍, മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ 

കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.കെ.എസ്.ഇ.ബിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍  സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു.

പ്രധാനകൃതികള്‍: മുകുളഗീതം, അമര്‍ഷങ്ങള്‍, തടവറയില്‍ ഒരു സംഘഗാനം, കുഞ്ഞപ്പ പട്ടാനൂരിന്റെ

കവിതകള്‍, എ.കെ.ജി. അറാഫത്ത് സൈമണ്‍ ബ്രിട്ടോ, നാലാം യാമത്തിലെ യാത്രക്കാരായ നമ്മള്‍, നര്‍മ്മദയ്ക്ക് 

ഒരു പാട്ട്, വയലുകള്‍, തെരഞ്ഞെടുത്ത കവിതകള്‍, സ്ത്രീപക്ഷ കവിതകള്‍, ബാഗ്ദാദ് (കവിതകള്‍), ചരിത്രഗാഥ, തലമുറകള്‍ (ഓഡിയോ കാസെറ്റുകള്‍), വിപ്ലവഗാനങ്ങള്‍, രാഷ്ട്രീയ പാട്ടുകള്‍ (ഗാനസമാഹാരങ്ങള്‍). തേജസ്വിനീ നീ സാക്ഷി (ടെലിഫിലിം).

വിലാസം : 'കവിത', ചേലോറ, വാരം, കണ്ണൂര്‍ - 670 594



Grid View:
-50%
Quickview

Sthree paksha kavithakal

₹55.00 ₹110.00

Poems by Kunjappa Pattanurപുഴകളില്‍ പണ്ടു തിമിര്‍ത്തു മദിച്ചവന്‍ പ്രണയവും പൂക്കളും കൊണ്ടു നടന്നവന്‍ പുലരി തന്‍ പാട്ടുകള്‍ മൂളിക്കഴിഞ്ഞവന്‍ പടനിലത്തൊറ്റയ്ക്കു പോവുകയാണു ഞാന്‍� എല്ലാ ഭാഷകളിലും അതാതു സാമൂഹ്യ സാഹചര്യങ്ങള്‍ക്കു വിധേയമായി വിവിധ അന്തര്‍ധാരകളിലുള്ള പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രതി..

Out Of Stock
-20%
Quickview

Mazhakal Puzhakal

₹48.00 ₹60.00

Poetry By Kunjappa Pattanur.മഴയെയും പുഴയെയും ചൊല്ലിയുള്ള തന്റെ വിഹ്വലതകളും ഉത്ക്കണ്ഠകളും കുഞ്ഞപ്പ പട്ടാനൂര്‍ സമാനമനസ്‌ക്കരുമായി പങ്കിടുന്നു. സഹനത്തിന്റെയും പീഡനത്തിന്റെയും കെടുതിയുടെയും അധിനിവേശത്തിന്റെയും മാരകമായ ബിംബമാണ് കുഞ്ഞപ്പക്കവിതയിലെ മഴ. വന്യവും അശാന്തവുമായ നിലവിളിയായി കാലത്തിന്റെ സ്മൃതികളില്‍ മഴ ആര്‍ത്തലയ്ക്കുന്നു. പുഴ നമുക്കമ്മയാണ്, ദേവിയ..

Showing 1 to 2 of 2 (1 Pages)