M D Rajendran

എം.ഡി. രാജേന്ദ്രന്‍
ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകന്‍.1952ല്‍ ജൂലൈ 5ന് തൃശൂര്‍ ചേര്‍പ്പില്‍ ജനനം. അച്ഛന്‍: പ്രശസ്ത കവി പൊന്‍കുന്നം ദാമോദരന്‍.അമ്മ: കെ.ജി. കുഞ്ഞിക്കുട്ടിയമ്മ.ശാസ്താംകോട്ട ഡി.ബി. കോളേജില്‍ ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. പ്രോഗ്രാം അനൗണ്‍സറായി തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ തുടക്കം. ഇപ്പോള്‍ തൃശൂര്‍ ആകാശവാണിയില്‍ സീനിയര്‍ പ്രോഗ്രാം അനൗണ്‍സര്‍. കേരള സംഗീത നാടക അക്കാദമി അംഗമായിരുന്നു.സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം അമ്മനിലാവ്.
കൃതികള്‍: നന്ദി വീണ്ടും വരൂ, സിന്ധുവിന്റെ നക്ഷത്രങ്ങള്‍, ശയനേഷു (നോവല്‍).
പുരസ്‌കാരങ്ങള്‍: ഫിലിം ക്രിട്ടിക് അവാര്‍ഡ്, രാമു കാര്യാട്ട് അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ്.
ഭാര്യ: ശൈലജ. മകന്‍: വിഷ്ണു രാജേന്ദ്രന്‍.
വിലാസം : ഓള്‍ ഇന്ത്യ റേഡിയോ, ഡി-2 ക്വാര്‍ട്ടേഴ്‌സ്,
രാമവര്‍മ്മപുരം പി.ഒ., തൃശൂര്‍ - 680 631
Sathi Ente Swarthatha
By M.D.Rajendranകറുകറുത്ത സത്യങ്ങളും തണല്‍ നഷ്ടപ്പെട്ട മനഃസാക്ഷിയും അശാന്തിയുടെ പര്‍വ്വങ്ങളും നിറഞ്ഞ ജീവിതകഥകള്‍. പ്രണയവും സംഗീതവും നിറഞ്ഞ, ആത്മാവില്‍പോലും സൗന്ദര്യം ചാലിക്കുന്ന കാവ്യാത്മകഭാഷകൊണ്ട് ശ്രദ്ധേയനായ കവിയും എഴുത്തുകാരനുമായ എം.ഡി.രാജേന്ദ്രന്റെ അവിസ്മരണീയമായ രണ്ട് നോവലുകള്‍. ..