M D Rathnamma
എം.ഡി. രത്‌നമ്മ
തിരുവല്ലയിൽ ജനനം.കവിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന പൊൻകുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടി യമ്മയുടെയും മകൾ. ഹിന്ദിയിൽ എം.എ. ബിരുദം. തുടർന്ന് കോളേജ് അധ്യാപിക. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ ഹിന്ദി വിഭാഗം മേധാവിയായി 1999-ൽ ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചു.
എഴുപതുകളിലും എൺപതുകളിലും മലയാള ചെറുകഥ നോവൽ രംഗത്തെ ശ്രദ്ധേയ വനിതാസാന്നിധ്യം.
24 നോവലുകൾ പുസ്തകരൂപത്തിൽ പുറത്തുവന്നു. അറുപതിലേറെ കഥകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൂന്നു നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ഭൂരിഭാഗം രചനകളും. സാഹിത്യരംഗത്തെ സമഗ്രസംഭവനകൾക്ക് 2013-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
കൃതികൾ: അരണ്യവാസം, ആത്മഹത്യാ മുനമ്പ്, കോവളം, ശിശിരം, ശൈത്യം, ദ്രൗപദി, വൃന്ദക്ക് സുഖം തന്നെ (നോവലുകൾ), അപർണ, എന്റെ പ്രിയകഥകൾ (കഥാസമാഹാരങ്ങൾ). 2011 മുതൽ തൃശ്ശൂരിൽ സ്ഥിരവാസം.
Aadimadhyanthangal
ആദിമധ്യാന്തങ്ങൾ എം.ഡി. രത്‌നമ്മ കാലഹരണപ്പെടാത്ത ഭാഷയാണ് എം.ഡി. രത്‌നമ്മയുടേത്. വായിച്ചിട്ട് വർഷങ്ങൾ ഏറെയായെങ്കിലും സീതയും വിഷ്ണുവും ലക്ഷ്മി അമ്മായിയുമൊന്നും മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. എത്ര മഹത്തരമാണെന്നു പറഞ്ഞാലും വായനാസുഖമില്ലെങ്കിൽ ഒരു പുസ്തകത്തിലേക്ക് നമുക്ക് കയറാനാവില്ല. 'ആദിമധ്യാന്തങ്ങൾ' എന്ന നോവലിന്റെ ആദ്യത്തെ മേന്മ അതു നൽകുന്ന വാ..