M S Kulathupuzha

എം.എസ്. കുളത്തൂപ്പുഴ
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ജനനം. അഞ്ചല്‍ സെന്റ ് ജോണ്‍സ് കോളേജിലും കാര്യവട്ടം ഡിസ്റ്റന്‍സ് എജ്യുക്കേഷനിലും പഠനം.
കെ.എസ്.ആര്‍.ടി.സിയിലും കേരളാ യൂണിവേഴ്‌സിറ്റിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സൗദി അറേബ്യ, ബഹ്‌റെയ്ന്‍, ന്യൂസിലാന്റ ് എന്നിവിടങ്ങളില്‍ ഏതാനും വര്‍ഷം പ്രവാസ ജീവിതം.
രചനയും സംവിധാനവും നിര്‍ഹിച്ച നിരവധി ലഘുനാടകങ്ങള്‍ സ്‌കൂള്‍ കോളേജ് കലോത്സവങ്ങളില്‍ സമ്മാനര്‍ഹമായിട്ടുണ്ട്. സ്വന്തമായി രചിച്ച അമേച്വര്‍ നാടകങ്ങളിലും ഏതാനും പ്രൊഫണല്‍ നാടകങ്ങളിലും അഭിനയിച്ചു. ബഹ്‌റെയ്ന്‍ പ്രതിഭ, ബഹ്‌റെയ്ന്‍ കേരളീയ സമാജം എന്നിവിടങ്ങളില്‍ നാടക സാഹിത്യ പ്രവര്‍ത്തനങ്ങള്‍. ഏതാനും മലയാള സിനിമകളില്‍ പ്രശസ്ത സംവിധായകരോടൊപ്പം സംവിധാനരംഗത്ത് പ്രവര്‍ത്തിച്ചു.
കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങള്‍ നിരവധി അവാര്‍ഡുകളും
ചാനല്‍ പുരസ്‌കാരങ്ങളും നേടി. കേരളം, ഗള്‍ഫു
നാടുകള്‍,
ന്യൂസിലന്‍ഡ് തുടങ്ങിയ സ്വദേശവിദേശ ജീവിതങ്ങളുടെ നേര്‍ച്ചിത്രങ്ങളില്‍നിന്ന്
സ്വാംശീകരിച്ച പത്തു ചെറുകഥകളുടെ സമാഹാരം ഇബാനെസ്
എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: ന്യൂഫീല്‍ഡ്, രവീന്ദ്രന്‍
മാഷ് നഗര്‍,
കല്ലുവെട്ടാംകുഴി, കുളത്തൂപ്പുഴ,
കൊല്ലം 691310
Email: m.shanavaskhan@gmail.com
Khaddhama Urangarilla ഖദ്ദാമ ഉറങ്ങാറില്ല
ഖദ്ദാമ ഉറങ്ങാറില്ല എം.എസ്. കുളത്തൂപ്പുഴപെയ്തു തോരാത്ത ബാല്യകാല പ്രണയ സാക്ഷാത്കാരത്തിനും കുടുംബ പ്രാരബ്ധങ്ങളുടെ അറുതിക്കുമായി മരുഭൂമിയുടെ വന്യതയിൽ ചെന്നുപെട്ടുപോയ മലയാളി യുവതിയുടെ തിക്തമായ അനുഭവാഖ്യാനം. അപരിചിതമായ ഒരു പ്രവാസാഖ്യാനത്തിന്റെ വേദനയാർന്ന ഏടുകൾ...


