Manlio Argueta
കവി, നിരൂപകന്‍, നോവലിസ്റ്റ്.
1935ല്‍ എല്‍സാല്‍വദോറിലെ സാന്‍ മിഗ്വേലില്‍ ജനനം. പാബ്ലോ നെരൂദ, ഗാര്‍സിയ ലോര്‍ക്ക തുടങ്ങിയ പ്രഗല്ഭരുടെ സ്വാധീനവലയത്തില്‍പെട്ട് കവിതകളെഴുതി. എല്‍സാല്‍വദോറിലെ സാഹിത്യ സമൂഹവുമായിട്ടിടപഴകി.
'കമ്മിറ്റഡ് ജനറേഷന്‍' എന്ന വിപ്ലവസംഘടനയില്‍ അംഗമായിരുന്നു. സാര്‍ത്രിന്റെ അസ്തിത്വ ചിന്തകളോട് ആഭിമുഖ്യം പുലര്‍ത്തി. വണ്‍ഡേ ഓഫ് ലൈഫ് എന്ന നോവലില്‍ അസ്തിത്വചിന്തയുടെ പ്രതിഫലനങ്ങള്‍ കാണാം. സര്‍ക്കാരിന്റെ നടപടികളെ നിശിതമായി വിമര്‍ശിച്ചതിനെത്തുടര്‍ന്ന് 1972ല്‍ കോസ്റ്റാറിക്കയിലേയ്ക്കു ഒളിവില്‍ പോകേണ്ടി വന്നു. 1990ല്‍ എല്‍സാല്‍വദോറില്‍ തിരിച്ചെത്തി. ഇപ്പോള്‍ അവിടുത്തെ നാഷനല്‍ പബ്ലിക് ലൈബ്രറിയുടെ ഡയറക്ടറാണ്.
വണ്‍ഡേ ഓഫ് ലൈഫ്, ലിറ്റില്‍ റെഡ് റൈഡിങ് ഹുഡ് ഇന്‍ ദി റെഡ് ലൈറ്റ് ഡിസ്റ്റ്രിക്ട്, കസ്‌കാറ്റ്‌ലാന്‍ വേര്‍ ദി സതേണ്‍ സീ ബീറ്റ്‌സ്, എ പ്ലേസ് കാള്‍ഡ് മിലാഗ്രോ ഡി പാസ് എന്നിവ മുഖ്യ കൃതികളാണ്. കൃതികളില്‍ മിക്കതും ലോകത്തിലെ വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വണ്‍ഡേ ഓഫ് ലൈഫ് എന്ന നോവലിന്റെ പ്രസാധനം എല്‍സാല്‍വദോറില്‍ നിരോധി ക്കപ്പെട്ടതിനെത്തുടര്‍ന്ന് അര്‍ജന്റീനയില്‍നിന്നാണ് അതു പ്രസാധനം ചെയ്തത്.
Jeevithathil oru divasam
Author:Raghunathan Parali , നിങ്ങള്രാഷ്ട്രീയത്തില് ഇടപെടുന്നില്ലെങ്കില് രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില് ഇടപെടും എന്നു ലെനിന്. അങ്ങനെയോരിടപെടലിലൂടെ മാന്ലിയോ അര്ഗ്യൂട്ട, ജീവിക്കാനുള്ള അവകാശങ്ങള്ക്കുവേണ്ടി പോരാടുന്ന ഒരു ജനസമൂഹത്തിന്റെ ചോരയും കണ്ണുനീരും തന്റെ നോവലിലൂടെ പ്രതിഫലിപ്പിക്കുന്നു. അരുംകൊലെകള്ക്കും പീഡനങ്ങള്ക്കുമിടയിലും തളര്..