Minirose Antony

മിനിറോസ് ആന്‍റണി
പ്രശസ്ത മലഞ്ചരക്കുവ്യാപാരിയായിരുന്ന തെക്കേക്കുറ്റ് ടി.ജെ. ആന്‍റണിയുടെയും മറിയാമ്മയുടെയും
ഇളയ മകളായി പൊന്‍കുന്നത്തു ജനനം.
ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, എസ് ബി കോളേജ് എന്നിവിടങ്ങളില്‍നിന്നായി ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേഷനും പൂര്‍ത്തിയാക്കി. കുട്ടിക്കാനം സെന്‍റ് പയസ് ടെന്‍ ഇംഗ്ലീഷ് സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. വിവാഹശേഷം ചങ്ങനാശ്ശേരി, എറണാകുളം, അബുദാബി എന്നിവിടങ്ങളില്‍ താമസിച്ചു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്നു.
ഇപ്പോള്‍ അരിസോണയില്‍ 'കുമോണ്‍' എന്നൊരു വിദ്യാഭ്യാസസ്ഥാപനം നടത്തുന്നു. കേരളത്തിലെ അറിയപ്പെടുന്ന വോളിബോള്‍ താരം
ജോസഫ് ആന്‍റണി, പ്രശസ്ത എഴുത്തുകാരനും നടനും സിനിമാനിര്‍മാതാവുമായ തമ്പി ആന്‍റണി, മലയാളസിനിമയിലെ മികച്ച ആക്ഷന്‍ ഹീറോയായ ബാബു ആന്‍റണി എന്നിവര്‍ സഹോദരന്മാരാണ്. എഴുത്തും ചിത്രരചനയും ഇഷ്ടവിനോദങ്ങള്‍.
ഭര്‍ത്താവ്: പി കെ തോമസ്
മക്കള്‍: റോഷേല്‍, നോയല്‍, ലെയ്ന്‍
മരുമകന്‍: ഹെന്‍ട്രി. കൊച്ചുമകന്‍: ലിയം
Kunnirangunna kunjormakal
മിനിറോസ് ആന്‍റണിവായിക്കുന്ന ഏതൊരാളിനെയും ബാല്യത്തിന്‍റെ നിഷ്കളങ്കതയിലേക്കു തിരികെക്കൊണ്ടുപോകുന്ന, വിസ്മയകരമായ രചന. ശ്രീ. തമ്പി ആന്‍റണി എഴുതുന്നു:'കുഞ്ഞോര്‍മകള്‍ കുന്നിറങ്ങിവരുന്നതു വായിച്ചപ്പോള്‍, ഞാനും അറിയാതെ എന്‍റെ കഴിഞ്ഞ കാലങ്ങളിലേക്കു പറന്നുപോകുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ഞാനും കൂടിയുള്‍പ്പെടുന്ന, ഞങ്ങളുടെ കൊച്ചുകൊച്ചു ലോകങ്ങളിലൂടെയുള്ള യാത്..