Munshi Premchand
മുന്‍ഷി പ്രേംചന്ദ്
കഥാകൃത്ത്, നോവലിസ്റ്റ്.1880 ജൂലൈ 31ന് ഉത്തര്‍പ്രദേശിലെ ലംഹിയില്‍ ജനനം. ധനപത്രറായ് ശ്രീവാസ്തവ് എന്നത് ആദ്യ നാമം.ആദ്യ തൂലികാനാമമായി ഉപയോഗിച്ചത് നവാബ്‌റായ് എന്നായിരുന്നു. പിന്നീട് പ്രേംചന്ദ് എന്നു മാറ്റി. ഇരുനൂറ്റിയമ്പതിലധികം ചെറുകഥകളും പന്ത്രണ്ടിലധികം നോവലുകളും രചിച്ചിട്ടുണ്ട്. ഹിന്ദിയിലേക്ക് ചാള്‍സ് ഡിക്കന്‍സ്, ലിയോ ടോള്‍സ്റ്റോയ്, ഓസ്‌കര്‍ വൈല്‍ഡ്, മോപ്പസാങ് എന്നിവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ബോംബെ, കാണ്‍പൂര്‍, വാരാണസി എന്നിവിടങ്ങളില്‍ ജീവിതം.ഹിന്ദിയിലെ പ്രശസ്ത എഴുത്തുകാര്‍ പ്രേംചന്ദിന് ഉപന്യാസ് സാമ്രാട്ട് എന്ന് പേരു നല്‍കി ആദരിച്ചു.
പ്രധാന നോവലുകള്‍: വരദാന്‍, സേവാസദന്‍, നിര്‍മ്മല, ഗബന്‍, ഗോദാന്‍, മനോരമ.
ലീലാ സര്‍ക്കാര്‍
1934ല്‍ ജനനം. ബംഗാളിയായ ദീപേഷ് സര്‍ക്കാരുമായുള്ള വിവാഹം വിവര്‍ത്തന സാഹിത്യത്തിലേക്കുള്ള ചവിട്ടുപടിയായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍നിന്ന് മികച്ച
മലയാള വിവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ മുംബൈയില്‍ താമസം.
വിലാസം: അനുരാധ, ഡി-11/22, ലാവിക പാലസ്,
പ്ലോട്ട് നമ്പര്‍ 255/258, സെക്റ്റര്‍-21, നെരൂള്‍ ഈസ്റ്റ്,
നവി മുംബൈ - 400 706.
Bharatheeya Suvarnakathakal - Munshi Premchand
Book by Munshi Premchandഹിന്ദിയിലും ഉറുദുവിലും വിപുലമായ സഹിത്യലോകം സൃഷ്ടിച്ച പ്രേംചന്ദ് ദരിദ്രരുടെയും കർഷകരുടെയും ജീവിതമാണ് തന്റെ സാഹിത്യ ജീവിതത്തിലേക്ക് തെരെഞ്ഞെടുത്തത്. അവർ നിന്ദിതരും പീഡിതരും ആയിരുന്നു. അവഗണിക്കപ്പെട്ട് സമ്പന്നരുടെ മാളികമുറ്റങ്ങളിൽ മരച്ചുവീഴാൻ വിധിക്കപ്പെട്ടാടിയാളരുടെ നിശ്ബ്ദമായ കണ്ണീർ ഈ കഥകളിൽ വിങ്ങിനിൽക്കുന്നു. ഒരു ക..