Murali J Nair

Murali J Nair

മുരളി ജെ. നായർ

മാവേലിക്കര താലൂക്കിലെ കണ്ണനാകുഴി സ്വദേശി.  കണ്ണനാകുഴി ഗവ. എല്‍.പി. സ്കൂള്‍, വെട്ടിക്കോട് നഗരാജവിലാസം യു.പി. സ്കൂള്‍, വള്ളികുന്നം ഹൈ സ്കൂള്‍, കായംകുളം എം.എസ്.എം. കോളേജ്, ബോംബേയിലെ ഡി.ജി. രൂപാരേല്‍ കോളേജ്, കെ.സി. ലാ കോളേജ്, യു.എസ്.എ. യിലെ വൈഡനര്‍ യൂനിവേഴ്സിറ്റി (വില്മിങ്ങ്ടന്‍, ഡെലവയര്‍) എന്നിവിടങ്ങളായി വിദ്യാഭ്യാസം. ബി.എ. ഓണേഴ്സ്, എല്‍.എല്‍.ബി., എല്‍.എല്‍.എം. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.  സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലും സൌദി അറേബ്യയിലെ അമേരിക്കന്‍ കമ്പനികളിലും ജോലിചെയ്തിട്ടുണ്ട്.  കൂടാതെ, സൗദി തലസ്ഥാനത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന റിയാദ് ഡെയിലി പത്രത്തിന്റെ ജിദ്ദ ലേഖകനുമായിരുന്നു കുറേക്കാലം.  അഭിഭാഷകനായ മുരളി ജെ. നായര്‍ ഇപ്പോൾ ഫിലഡല്‍ഫിയയിൽ സ്വന്തമായി ഇമ്മിഗ്രേഷൻ ലാ ഫേം നടത്തുന്നു.

മാതൃഭൂമിയും മലയാളമനോരമയും ജനയുഗവും മാധ്യമവും ജന്മഭൂമിയും കലാകൌമുദിയുമടക്കം കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗള്‍ഫിലുമുള്ള മലയാളംഇംഗ്ളീ‌ഷ് പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലുമായി അനേകം ലേഖനങ്ങളും യാത്രാവിവരണങ്ങളും ഫീച്ചറുകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നൂറിലേറെ ലോകരാജ്യങ്ങളിലും അമേരിക്കയിലെ നാല്പത്തിയഞ്ചിലധികം സ്റ്റേറ്റുകളിലും സഞ്ചരിച്ചിട്ടുള്ള മുരളി ജെ. നായരുടെ പുസ്തകരൂപത്തിലുള്ള ആദ്യകൃതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ഗ്രീക് യാത്രാവിവരണമായ 'ഇതിഹാസങ്ങളുടെ മണ്ണില്‍ആണ്. മലയാളത്തിലുള്ള മറ്റു കൃതികൾ നിലാവുപൊഴിയുന്ന ശബ്ദം (കഥകള്‍)സ്വപ്നഭൂമിക (നോവല്‍)ഹൺടിംഗ്ഡൺ താഴ്വരയിലെ സന്ന്യാസിക്കിളികൾ (കഥകൾ) എന്നിവയാണ്. ഇംഗ്ലിഷിൽ The Monsoon Mystic എന്ന നോവലും പിന്നെ ഈ അടുത്തകാലത്തിറങ്ങിയവി.ജെ. ജയിംസിൻ്റെ ‘ചോരശാസ്ത്ര‘ത്തിൻ്റെ ഇംഗ്ളീഷ് പരിഭാഷയായ “Chorashastra, The Subtle Science of Thievery” എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  “Chorashastra”, ബാംഗ്ളൂരിലെ “ആട്ട ഗലാട്ടാ ലിറ്റററി പ്രൈസി“ൻ്റെ അവസാന അഞ്ചിൽ എത്തിയിരുന്നു.  മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ വേറേയും കഥകൾ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  2000-ത്തിലെ ഫൊക്കാന ചിന്താധാര സ്വര്‍ണമെഡൽ 2022-ലെ വിവർത്തനത്തിനുള്ള അവാർഡ് അടക്കമുള്ള മറ്റു ഫോക്കാനാ അവാര്‍ഡുകൾമാമ്മന്‍ മാപ്പിള അവാര്‍ഡ്‌ഹ്യുസ്റ്റൻ റൈറ്റേഴ്സ് ഫോറം അവാര്‍ഡ്ട്രൈസ്റ്റേറ്റ് കേരളഫോറം അവാർഡ് എന്നിവയടക്കം പല സാഹിത്യപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Email: mjnair@aol.com


Grid View:
Out Of Stock
-15%
Quickview

Huntingdon thazvarayile sanyasikkilikal

₹72.00 ₹85.00

Books By :Murali j.nair  ,  "ഈ കഥകൾ അഴിച്ചുകളയുന്നത് നമ്മുടെ മുഖംമൂടികളെയാണ്. കടലിലെറിയുന്നത്‌ നമ്മുടെ പ്രവാസവിലാപങ്ങളെയാണ് , മാറ്റിമറക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകർത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാര വിചാരങ്ങലെയാണ്. മലയാളിയിൽ തുടങ്ങി മലയാളിയിൽ അവസാനിക്കുന്നതല്ല മനുഷ്യ ജീവിതമെന്നും അതിനു വിസ്താരമേറിയ വലിയ തലങ്ങൾ വേറെയുമുണ്..

Showing 1 to 1 of 1 (1 Pages)