Narayanan Namboothiri K

നാരായണന്‍ നമ്പൂതിരി കെ.

അധ്യാപകന്‍, എഴുത്തുകാരന്‍, സംസ്‌കാരികപ്രവര്‍ത്തകന്‍.1943 ജൂണ്‍ 1ന് കുന്ദമംഗലത്തെ പയിങ്ങോട്ടുപുറത്തു ജനനം.വിദ്യാഭ്യാസ സംബന്ധമായി നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചു. തുടര്‍വിദ്യാഭ്യാസം, തുല്യതാ പ്രോഗ്രാം ,നവസാക്ഷരതാ സാഹിത്യം എന്നീ വിഭാഗങ്ങളിലായി പുസ്തകങ്ങള്‍, പ്രൈമറുകള്‍ എന്നിവ തയ്യാറാക്കി. ലൈബ്രറി കൗണ്‍സില്‍, സംസ്ഥാന സാക്ഷരതാ മിഷന്‍, ജനശിക്ഷണ്‍ സന്‍സ്ഥാന്‍, അഹാര്‍ഡ്‌സ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ റിസോഴ്‌സ് പേഴ്‌സണ്‍. 33 വര്‍ഷം ഹൈസ്‌കൂള്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1995ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടി. എന്‍.സി.ഇ.ആര്‍.ടി., അധ്യാപക കലാവേദി അവാര്‍ഡുകളും നേടിയിട്ടുണ്ട്.

കൃതികള്‍: ദേശീയതയുടെ ഇടിമുഴക്കം, സാഹിത്യദര്‍പ്പണം (എഡി.), പ്രവൃത്തിപരിചയവും ദേശീയ വിദ്യാഭ്യാസനയവും (എഡി.).

വിലാസം: കുറിഞ്ഞങ്ങോട്ടുമന, പയിങ്ങോട്ടുപുറം,

പി.ഒ. കുന്ദമംഗലം, കോഴിക്കോട് - 673 571



Grid View:
Out Of Stock
-14%
Quickview

Album

₹43.00 ₹50.00

Novel for children By Narayanan Namboothiri K  ,  രാകേഷ് എന്ന മിടുക്കന്റെ ജീവിതത്തെ ഒരാല്‍ബത്തിലൂടെയെന്നവണ്ണം നോക്കിക്കാണുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ രാകേഷ് പഠനത്തോടൊപ്പം പച്ചക്കറിക്കൃഷിയും ചെയ്തു നേട്ടങ്ങള്‍ കൈവരിക്കുന്നതും സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് പലരുടെയും ജീവന്‍ രക്ഷിക്കുന്നതും ഒടുവില്‍ രാഷ്ട്രപതിയി..

Showing 1 to 1 of 1 (1 Pages)