Neelan

Neelan

നീലന്‍

പ്രശസ്ത നടനും നാടകകൃത്തും കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ പ്രേംജിയുടെയും ആര്യാ പ്രേംജിയുടെയും മകന്‍. പത്രത്തിലും ടെലിവിഷനിലുമായി നാല്പത്തിയഞ്ചു വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം. അച്ഛന്‍ എന്ന ഓര്‍മ്മപ്പുസ്തകത്തിന് 2000-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചുള്ള ബാലസാഹിത്യകൃതിക്ക് 2012-ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരവും ലഭിച്ചു.

ചലച്ചിത്രനിരൂപണത്തിന് 2011-ല്‍  സംസ്ഥാന ചലച്ചിത്ര അവാര്‍ഡും 1994ലും 1996ലും മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടി. ആര്യാ പ്രേംജിയെക്കുറിച്ച് ആദ്യത്തെ സ്വന്തം ചലച്ചിത്രം അമ്മ (2015), ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. ചലച്ചിത്രസംബന്ധിയായ അഞ്ചുകൃതികള്‍ വേറെയുണ്ട്. ചലച്ചിത്രനിരൂപണത്തിനു പുറമേ കവിതയും എഴുതാറുണ്ട്.



Grid View:
-20%
Quickview

Cinema Swapnam Jeevitham

₹144.00 ₹180.00

A book by Neelan  ,   സിനിമയെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിനോടൊപ്പം കഥകളി, കൂടിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മേഖലകളിൽ എഴുത്തുകാരന്റെ അറിവും പരിചയവും ഈ കൃതിയെ ഉൽകൃഷ്ടമാക്കുന്നു. ചലച്ചിത്രത്തിന്റെ ഭാഷയും രൂപവും അടിസ്ഥാനസിദ്ധാന്തങ്ങളും പ്രതിപാദിക്കുന്ന സവിശേഷമായ ഒരു കൃതി...

Showing 1 to 1 of 1 (1 Pages)