Nowfal Yoosaf

നൗഫല്‍ യൂസഫ്
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ പുരാതന മുസ്ലീം കുടുംബമായ കോയിക്കല്‍ കൊട്ടിലപ്പാട്ട് തറവാട്ടില്‍ യൂസഫ് കുഞ്ഞ് - റഫീഖ ദമ്പതികളുടെ മകനായി ജനനം. 2018ല്‍ സീഡ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'മഴപ്പാറ്റകളുടെ ഘോഷയാത്ര' ആദ്യ ചെറുകഥാ സമാഹാരം. കോളേജ് പഠനകാലത്ത് കേരള കൗമുദി വാരാന്ത്യപ്പതിപ്പില്‍ സിനിമ നിരൂപണങ്ങള്‍ എഴുതിക്കൊണ്ട് തുടക്കം. 2001ല്‍ തിരുവനന്തപുരം ദൂരദര്‍ശന് വേണ്ടി ചലച്ചിത്രകാരന്‍ പി. പത്മരാജനെ ആധാരമാക്കി 'ഗന്ധര്‍വ്വ കഥാപാത്രങ്ങള്‍' എന്ന ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തു. തുടര്‍ന്ന് ദൂരദര്‍ശന്‍ തന്നെ നിര്‍മ്മിച്ച 'സഫലമീയാത്ര', ജീവന്‍ ടി.വി.ക്കുവേണ്ടി 'ഒരു നിലാവ് പോലെ' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് തിരക്കഥയെഴുതി. 2005ല്‍ പ്രശസ്ത സംവിധായകന്‍ കമല്‍ ഒരുക്കിയ 'രാപകല്‍' എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പത്തുവര്‍ഷമായി ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥന്‍, ഫാര്‍മസിസ്റ്റ്. ദോഹയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളിലും സോഷ്യല്‍മീഡിയയിലും എഴുതാറുണ്ട്.
ഭാര്യ : സജീന.
മക്കള്‍: ഷഹാന്‍ മുഹമ്മദ്, റിഹാന്‍ മുഹമ്മദ്.
വിലാസം : 'ഗുല്‍സാര്‍', ഹൗസ് നമ്പര്‍ 27 ഡി,
എം.ആര്‍.എ ഗാര്‍ഡന്‍സ്. വെള്ളയിട്ടമ്പലം,
കൊല്ലം. ഫോണ്‍: 0097450003643
Nunanju Theeratha Kalkandathundukal
Book by Nowfal Yoosaf ചിതലരിക്കാത്ത ഓര്‍മ്മകള്‍ പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്‍ക്കണ്ടത്തുണ്ടുകള്‍. ആദ്യവായനയില്‍ തന്നെ ഏതൊരാളുടേയും മനസ്സില്‍ കുടിയേറുന്ന നാട്ടുശൈലിയില്‍, നര്‍മ്മവും നൊമ്പരവും ഇടകലരുന്ന ഇതിന്‍റെ രചനാരീതി, പോയകാലത്തിന്‍റെ നടവരമ്പിലേക്ക് ഒരു വട്ടമെങ്കിലുമൊന്ന് തി..