P D James

ഫില്ലിസ് ഡൊറോത്തി ജയിംസ് എന്നാണ് മുഴുവന്‍ പേര്. 1920ല്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ ജനനം. 1949 മുതല്‍ 1968 വരെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലും പൊലീസ് ഡിപ്പാര്‍ട്ടുമെന്റിലെ ക്രിമിനല്‍ പോളിസി വിഭാഗത്തിലുമായി ജോലി ചെയ്തു. അവിടെനിന്ന് ലഭിച്ച അനുഭവസമ്പത്താണ് ജയിംസിന്റെ കുറ്റാന്വേഷണ നോവലുകളില്‍ പ്രകടമാകുന്നത്. റോയല്‍ സൊസൈറ്റി ഓഫ് ലിറ്ററേച്ചര്‍, റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്‌സ്, ആര്‍ട്‌സ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ബി.ബി.സിയുടെ ഗവര്‍ണറായും ലിറ്റററി അഡൈ്വസറി പാനലിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടന്‍, അമേരിക്ക, ഇറ്റലി, സ്‌കാന്‍ഡിനേവിയ എന്നീ രാജ്യങ്ങള്‍ പുരസ്‌കാരം നല്‍കി ജയിംസിനെ ആദരിച്ചിട്ടുണ്ട്. ഏഴ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1977ല്‍ സൊസൈറ്റി ഓഫ് ഓതേഴ്‌സ് എന്ന സംഘടനയുടെ പ്രസിഡണ്ടായിരുന്നു. 2014 നവംബര്‍ 27ന് മരണമടഞ്ഞു.
Aswabhavika Karanangal
പി ഡി ജയിംസ് വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് ത..
Avalude Mukham Maraikku
അവളുടെ മുഖം മറയ്ക്കൂപി.ഡി. ജയിംസ്‌പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് അവളുടെ മുഖം മറയ്ക്കൂ. ഈ നോവലിലാണ് കവിയും ജനപ്രിയ കുറ്റാന്വേഷകനുമായ ആദം ഡൽഗ്ലീഷിന്റെ രംഗപ്രവേശനം. ഇംഗ്ലീഷ് നാട്ടിൻപുറത്തെ ഒരു പ്രഭു കുടുംബത്തിൽ പരിചാരികയായിരുന്ന, സുന്ദരിയായ സാലി ജപ്പ് ആകസ്മികമായി കൊല്ലപ്പെടുന്നു. അവിടെ എല്ലാവർക്കും വി..
Manorogaclinikkile Kolapathakam
മനോരോഗ ക്ലിനിക്കിലെ അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥ, മിസ് ബോലം നേഴ്സ് കൊല്ലപ്പെട്ടു കിടക്കുന്നു. മരണത്തോടുള്ള അമർഷം അവളുടെ ചുണ്ടുകളിലുണ്ട്. മര്യാദയില്ലാതെയാണ് മരണം അവളോട് പെരുമാറിയത്. പിന്നാമ്പുറ രഹസ്യങ്ങൾ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കുന്നത് പോലെ സവിശേഷമായ രചന. ഒരു മികച്ച വായനാനുഭവം.വിവർത്തനം : ഡോ അശോക് ഡിക്രൂസ്..