P I Sankaranarayanan

പി.ഐ. ശങ്കരനാരായണന്‍

1945ല്‍ കണ്ണൂരില്‍ ജനനം. കോളേജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷത്തെ പത്രപ്രവര്‍ത്തനം.1947ല്‍ എറണാകുളത്തു കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ ഏലം (സ്‌പൈസസ്) ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി. ഏലം സ്‌പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു.എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യ  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവല്‍ക്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്‌കാരം സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012) കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ലഭിച്ചു. ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന  കവിത-കഥ ക്ലാസ്സുകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും ഇപ്പോള്‍ നടത്തി വരുന്നു.



Grid View:
Spandhikkunna Changampuzha
Spandhikkunna Changampuzha
Spandhikkunna Changampuzha
-15%

Spandhikkunna Changampuzha

₹111.00 ₹130.00

BOOK BY P I SANKARANARAYANAN കവികളിലെ ഗന്ധര്‍വ്വനായിരുന്ന ചങ്ങമ്പുഴയുടെ ജീവിതചരിത്രമാണ് സ്പന്ദക്കുന്ന ചങ്ങമ്പഴ. കൈരളിയുടെ മാറില്‍ ഇത്ര സുന്ദരമായ മാല്യങ്ങള്‍ ചാര്‍ത്തിയ കവി വേറെയില്ല. എന്നാല്‍ ജീവിതത്തിന്റെ നിമ്‌ന്നോന്നതങ്ങളില്‍ ചങ്ങമ്പുഴ വാര്‍ന്നുപോയതെങ്ങനെയെന്ന് ഈ ജീവചരിത്രത്തില്‍ വിശദമാവുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോല..

Showing 1 to 1 of 1 (1 Pages)