P K Sreenivasan
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍,
മീഡിയ കണ്‍സള്‍ട്ടന്‍റ്, തിരക്കഥാകൃത്ത്,
സംവിധായകന്‍, എഡിറ്റര്‍, വിവര്‍ത്തകന്‍.
മലയാളനാട് വാരിക, കലാകൗമുദി-കേരളകൗമുദി,
ഇന്ത്യാ ടുഡേ തുടങ്ങിയ ആനുകാലികങ്ങളില്‍
ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
കൃതികള്‍: ജനാലയിലെ കടുവ, അക്ഷരങ്ങളുടെ മരണം,
മറവില്‍ക്രിയ, കോടമ്പാക്കം: ബ്ലാക് & വൈറ്റ്,
സര്‍ഗസാക്ഷ്യം: സൃഷ്ടിയുടെ പഞ്ചമുഖങ്ങള്‍.
വിവര്‍ത്തനങ്ങള്‍: തണ്ണീര്‍, കൃഷ്ണാ കൃഷ്ണാ,
വേദപുരത്തെ വ്യാപാരികള്‍, കുരുതിപ്പുനല്‍,
കറുക്കുന്ന മൈലാഞ്ചി, ചന്ദനസോപ്പ്,
ഡോംഗ്രി ടു ദുബായ്, ബൈക്കുള ടു ബാങ്കോക്ക്.
മലയാളസിനിമ അരനൂറ്റാണ്ട് (1986), നീയെവിടെ
പ്രിയപ്പെട്ട വാന്‍ഗോഗ്, മലയാള സിനിമ ടെലിവിഷന്‍
ഇയര്‍ ബുക്ക് 2010 തുടങ്ങിയ ഗ്രന്ഥങ്ങളുടെ എഡിറ്റര്‍.
ഇപ്പോള്‍ ചെന്നൈയില്‍ ബ്ലെയ്സ് മീഡിയ
പബ്ലിക്കേഷന്‍സിന്‍റെ എഡിറ്റര്‍.
ചെന്നൈയില്‍ താമസം.
Sidhilasamadhi
പി.കെ. ശ്രീനിവാസന്‍സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പരിമിതികള്‍ മറികടക്കാന്‍ അക്രമപ്രവര്‍ത്തനങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന സത്യവ്രതന്‍. ആ സുഹൃത്തിന്‍റെ തീവ്രവാദപ്രവര്‍ത്തനതലങ്ങളില്‍ താന്‍പോലുമറിയാതെ അകപ്പെട്ട് വീര്‍പ്പുമുട്ടുന്ന ശ്യാം പ്രഭാകറും കുടുംബവും. സാമ്പത്തികപ്രശ്നങ്ങളിലും പരിമിതികളിലുംപെട്ട് ഉഴറുമ്പോഴും കുടുംബമെന്ന മധുരച്ചെപ്പിലെ സന്തോഷങ്ങളുടെ ..