P Kunhiraman Nair

P Kunhiraman Nair

പി. കുഞ്ഞിരാമന്‍ നായര്‍

മലയാളത്തിന്റെ മഹാകവികളിലൊരാള്‍. അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തില്‍ പനയന്തട്ട തറവാടുവക അടിയോടി വീട്ടില്‍ ജനനം. അച്ഛന്‍: പുറവങ്കര കുഞ്ഞമ്പുനായര്‍. അമ്മ: കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്‌കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്‌കൃത കോളേജിലും തഞ്ചാവൂര്‍ സംസ്‌കൃത പാഠശാലയിലും പഠനം. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്‌കൂള്‍, കൂടാളി ഹൈസ്‌കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലിചെയ്തു. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികള്‍ രചിച്ചു.

പുരസ്‌കാരങ്ങള്‍: നീലേശ്വരം രാജാവില്‍ നിന്ന് ഭക്തകവി ബിരുദം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് മുതല്‍ നിരവധി പുരസ്‌കാരങ്ങളുടെ നിര. 1978 മേയ് 27ന് തിരുവനന്തപുരത്തെ സി.പി. സത്രത്തില്‍ വച്ച് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.



Grid View:
Out Of Stock
-20%
Quickview

Balamrutham

₹68.00 ₹85.00

A book by P.Kunhiraman Nair  ,  ഭാഷയുടെ നിത്യവസന്തമാണ് പി. കുഞ്ഞിരാമന്‍നായരുടെ  'ബാലാമൃതം' എന്ന കൃതി. ലളിതസുന്ദരമായ വരികളില്‍ കുട്ടികള്‍ക്കുവേണ്ടി നാദാത്മകമായി സാധകം ചെയ്ത കവിതകള്‍. ബാലമനസ്സിന്‍റെ ചേതോഹരമായ ഭാവലോകത്തെ മലയാളത്തിന്‍റെ കാലഹരണപ്പെടാത്ത മൂശയില്‍ കവി മോഹനരാഗങ്ങളായി വാര്‍ത്തെടുത്തിരിക്കുന്നു...

-20%
Quickview

Malayalathinte Priyakavithakal - P. Kunhiraman Nair

₹240.00 ₹300.00

Poems of P. Kunhiraman Nair , മലയാളത്തിന്റെ കാല്പനിക സൂര്യൻ. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവൻ. മലയാളമണ്ണിന്റെ ഗന്ധം നുകർന്ന അവധൂതൻ. ഈ വലിയ കവി സഹ്യനോളം ഉയർന്നു നിൽക്കുന്നു. കവിതയെ നെഞ്ചോടു ചേർക്കുന്നവർക്കു ഒരു പി. കുഞ്ഞിരാമൻ നായർ കാവ്യസമാഹാരം...

Showing 1 to 2 of 2 (1 Pages)