P Sundarayya

P Sundarayya

പി. സുന്ദരയ്യ (1913-1985)

വിപ്ലവകാരി, ഗ്രന്ഥകര്‍ത്താവ്. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ അളഗിരിപാഡു  ഗ്രാമത്തില്‍ ജനനം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കി. വിശാലാന്ധ്ര എന്ന ആശയത്തിന്റെ വക്താവായിരുന്നു. തെലങ്കാന സമരം, നൈസാമിന്റെ വാഴ്ചയ്‌ക്കെതിരായ സമരം എന്നിവയ്ക്കു നേതൃത്വം  നല്‍കി. 1955 മുതല്‍ 1967 വരെ ആന്ധ്ര നിയമസഭയിലെ  പാര്‍ട്ടി നേതാവ്. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.(എം)ന്റെ കൂടെ നിന്നു. 1964ലും 1968ലും  സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ലമെന്റ്  അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അനേകം ലഘുലേഖകളും ലഘുഗ്രന്ഥങ്ങളും തെലുങ്കിലും ഇംഗ്ലീഷിലും  എഴുതിയിട്ടുണ്ട്. ഭാര്യ: ലീല സുന്ദരയ്യ.  1985 മെയ് 19ന് സുന്ദരയ്യ വിജയവാഡയില്‍ വച്ച് അന്തരിച്ചു.


അശോകന്‍ ഏങ്ങണ്ടിയൂര്‍

കഥാകൃത്ത്, വിവര്‍ത്തകന്‍. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം.റവന്യു/സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അപരാധം, ഉച്ചവെയില്‍, പ്രണയത്തിന്റെ നാളുകള്‍, നമ്മുടെ കാലഘട്ടത്തില്‍, മരുഭൂമിയിലെ യാത്രക്കാര്‍, എങ്കിലും എന്റെ പ്രിയനാടേ, എഴുത്തിന്റെ പാഥേയം, കിട്ടുണ്ണിയുടെ കഥ എന്നിവയാണ് കൃതികള്‍.

മേല്‍വിലാസം: ഉപാസന, അയ്യന്തോള്‍, തൃശൂര്‍-3



Grid View:
Out Of Stock
-15%
Quickview

Viplavappatha

₹123.00 ₹145.00

Author : P Sundarayyaജനങ്ങള്‍ക്കുവേണ്ടി ജീവിച്ച പി. സുന്ദരയ്യയുടെ ആത്മകഥ. സുന്ദരയ്യയുടെ ക്ലേശപൂരിതമായ വിപ്ലവ ജീവിതത്തിന്റെ ഇന്നലെകളാണ് ഈ പുസ്തകം. കാലം മാറി. വിപ്ലവത്തിന്റെ ഗതിവിഗതികളിലും അതു മാറ്റം വരുത്തി. എന്നാല്‍ വിപ്ലവകാരികളുടെ കടമകള്‍ അവസാനിക്കുന്നില്ല. സുന്ദരയ്യയുടെ ആത്മകഥപ്രസക്തമാകുന്നതിവിടെയാണ്. ആന്ധ്രയില്‍ ഈ പുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പി..

Showing 1 to 1 of 1 (1 Pages)