Parvathy P Chandran
പാര്‍വതി പി. ചന്ദ്രന്‍
1985ല്‍ തൊടുപുഴയില്‍ ജനനം.അച്ഛന്‍: പി.പി. ചന്ദ്രന്‍. അമ്മ: ഷൈലജ ചന്ദ്രന്‍.ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുടയത്തൂര്‍,സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറക്കുളം,ന്യൂമാന്‍ കോളേജ് തൊടുപുഴ, സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി, കോട്ടയം പ്രസ്സ് ക്ലബ്ബ്, മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്ലെറ്റേഴ്‌സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.മലയാളഭാഷയിലും സാഹിത്യത്തിലും എം.എ.,എം.ഫില്‍ ബിരുദങ്ങള്‍, ജേണലിസത്തിലും വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ.ഇപ്പോള്‍ കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍.സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 1999-2000 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: സജി എസ്.എസ്.
സഹോദരങ്ങള്‍: മിഥുന്‍, അമ്മു.
വിലാസം : പാര്‍വതി പി. ചന്ദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍,
മലയാള വിഭാഗം, കേരള കേന്ദ്ര സര്‍വകലാശാല, കാസര്‍കോഡ്.
ഫോണ്‍ : 9744407428. ഇ-മെയില്‍: parvathysaji1985@gmail.com
Kadalkkarayile Sooryan
A book by Parvathy P. Chandran , പ്രണയനിര്ഭരമായ പെണ്മനസ്സിന്റെ മുഗ്ദ്ധലാവണ്യങ്ങൾ നിറഞ്ഞ കഥകൾ. ആത്മാശം പകർന്നു കൊടുത്ത കഥാപാത്രങ്ങൾ. സ്ത്രീ പാരമ്പര്യം പ്രദാനം ചെയ്ത ജന്മബോധവും വ്യക്തിത്വവും ഇഴ ചേർത്ത കാല്പനിക ഭാവുകത്വം...