Ravimenon

Ravimenon

ചലച്ചിത്ര സംഗീത ഗവേഷകന്‍, എഴുത്തുകാരന്‍. മലപ്പുറം ജില്ലയിലെ എടരിക്കോട് ജനനം. വിദ്യാഭ്യാസം: വയനാട്ടിലെ ചുണ്ടേല്‍ ആര്‍ സി ഹൈസ്‌കൂള്‍, കോഴിക്കോട് ദേവഗിരി കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കോടെ പത്രപ്രവര്‍ത്തനത്തില്‍ ബിരുദം. കേരള കൗമുദി പത്രത്തില്‍ സബ് എഡിറ്ററായി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച രവി മേനോന്‍ പിന്നീട് വര്‍ത്തമാനം, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ഒരു വ്യാഴവട്ടത്തിലേറെ കാലം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ സ്‌പോര്‍ട്‌സ് ലേഖകനായിരുന്നു. നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ജനപ്രിയ സംഗീതത്തെക്കുറിച്ച് വിവിധ ആനുകാലികങ്ങളില്‍ എഴുതിവരുന്നു. പുരസ്‌കാരങ് ങള്‍: മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മുഷ്താഖ് അവാര്‍ഡ്, സംഗീത ഗവേഷണ ഗ്രന്ഥത്തിനുള്ള സ്വരലയ ഈണം അവാര്‍ഡ്, മികച്ച സംഗീത പുസ്തകത്തിനുള്ള ബ്രഹ്മാനന്ദന്‍ അവാര്‍ഡ്. ഇപ്പോള്‍ മാതൃഭൂമി ഗ്രൂപ്പിന്റെ സംഗീതഗവേഷണവിഭാഗം മേധാവി.


Grid View:
Out Of Stock
-15%
Quickview

Oru kili Pattu Moolave

₹128.00 ₹150.00

സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്‌മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി . ഉദയഭാനു , എം .ജി. രാധാകൃഷ്ണൻ, ബാബുരാജ് തുടങ്ങിയ മൺമറഞ്ഞുപോയ സംഗീതപ്രതിഭകൾക്കുള്ള തിലോദകം കൂടിയാണ് ഈ പുസ്തകം " ആ കാലമൊന്നും തിരിച്ചുവരില്ല. ആ മനുഷ്യരും"..

Showing 1 to 1 of 1 (1 Pages)