S Ramesan Nair

S Ramesan Nair

എസ്. രമേശന്‍ നായര്‍

കവി, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, നാടകകൃത്ത്, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത്.1948 മെയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരം ദേശത്ത് ജനനം.സൗത്ത് ട്രാവന്‍കൂര്‍ ഹിന്ദു കോളേജ്, നാഗര്‍കോവില്‍; കാത്തോലിക്കേറ്റ് കോളേജ്, പത്തനംതിട്ട എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1973 മുതല്‍ 1975 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍. 1975 മുതല്‍ ആകാശവാണിയില്‍. 1995ല്‍ സ്വയം വിരമിച്ചു. 

കൃതികള്‍: കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, സൂര്യഹൃദയം, ഭാഗപത്രം, 101 ശ്രീകൃഷ്ണഗാനങ്ങള്‍ (കവിത), ആള്‍രൂപം (ഏകാംഗങ്ങള്‍), ശിവശതകം, ഗുരുവായൂരപ്പ ശതകം (ഖണ്ഡകാവ്യം), ശതാഭിഷേകം (റേഡിയോ നാടകം), 

പഞ്ചാമൃതം (കുട്ടിക്കവിതകള്‍), തിരുക്കുറല്‍, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, ഇളയരാജയുടെ സംഗീതക്കനവുകള്‍ (വിവര്‍ത്തനം).

പുരസ്‌കാരങ്ങള്‍: പുത്തേഴന്‍ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, കേരളപാണിനി പുരസ്‌കാരം, വെണ്മണി അവാര്‍ഡ്, 

പൂന്താനം സ്മാരക അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌കാരം, മഹാകവി വെണ്ണിക്കുളം അവാര്‍ഡ്, 

രേവതി പട്ടത്താനം കൃഷ്ണഗീതി പുരസ്‌കാരം, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്,  

വിലാസം: മാധവ നിവാസ്, എളമക്കര തപാല്‍, കൊച്ചി - 682 026



Grid View:
Out Of Stock
-20%
Quickview

Janmapuranam -S.Ramesan Nair

₹80.00 ₹100.00

Book by S.Ramesan Nairനന്പൂതിരി സമുദായത്തിന്റെ വെളിച്ചത്തിലേക്കുള്ള ഉണർവിനിടയിൽ കടന്നുപോകേണ്ടി വന്ന തിക്ത യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന എസ്. രമേശൻനായരുടെ പ്രശസ്തമായ കവിതയാണ് ജന്മപുരാണം. ജീവിതാനുഭവങ്ങളെ ദാർശനികമായ അകക്കണ്ണോടെ കാണുകയും ദേശീയതയും വിപ്ലവവും വിമർശനവിധേയമാക്കുകയും ചെയ്യുന്ന കവിതയാണിത്. തന്റെ മകൾക്ക് മറ്റാരിലോ പിറന്ന ഒരു കൈക്..

Out Of Stock
-20%
Quickview

Swathimegham

₹56.00 ₹70.00

Poetry By S Ramesan Nair.എസ്. രമേശന്‍നായരുടെ തെളിമയൂറുന്ന കവിതകളാണ് സ്വാതിമേഘം എന്ന ഈ കവിതാസമാഹാരം. കാച്ചികുറുക്കിയെടുത്ത വരികളില്‍ അര്‍ത്ഥം മാത്രമല്ല ഭാവവും പൂര്‍ണം. സന്ധ്യക്കു വച്ച നിലവിളക്കു പോലെ മനസ്സിനെ അവ പ്രഭാപൂര്‍ണമാക്കുന്നു...

Showing 1 to 2 of 2 (1 Pages)