Sandhya E

സന്ധ്യ ഇ.
കീരംകുളങ്ങര വാരിയത്ത് ഉണ്ണികൃഷ്ണവാരിയരുടെയും ഇടക്കുന്നിവാരിയത്ത് മാധവി വാരസ്യാരുടെയും മൂന്നാമത്തെ മകളായി തൃശ്ശൂരില്‍ ജനിച്ചു. ശ്രീ കേരളവര്‍മ്മ കോളേജിലും കേരള യൂണിവേഴ്‌സിറ്റി (കാര്യവട്ടം, തിരുവനന്തപുരം) വിദ്യാഭ്യാസം, സ്റ്റാറ്റിസ്റ്റിക്‌സില്‍ ഗവേഷണ ബിരുദം. തൃശ്ശൂര്‍ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍. വിദ്യ എഞ്ചിനീയറിംഗ് കോളേജ് ഗണിതവിഭാഗം തലവന്‍ ഡോ എസ്. സതീശ് ഭര്‍ത്താവ്. മക്കള്‍: അരവിന്ദ് (എം.ടെക് വിദ്യാര്‍ത്ഥി), പ്രഹ്ലാദ് (+2 വിദ്യാര്‍ത്ഥി). ലതിക, ദുര്‍ഗ്ഗ സഹോദരികള്‍.പടികള്‍ കയറുന്ന പെണ്‍കുട്ടി എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് (എച്ച് & സി). പുഴ.കോം അവാര്‍ഡ്, തകഴി സാഹിതീയം പുരസ്‌കാരം, സൗഹൃദം കള്‍ച്ചറല്‍ സൊസൈറ്റി കഥാപുരസ്‌കാരം, എം.എസ്. സുരേന്ദ്രന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, കമലസുരയ്യ പുരസ്‌കാരം എന്നിവ കഥകള്‍ക്കും രാഷ്ട്രകവി ശ്രീ ഗോവിന്ദപൈ പുരസ്‌കാരം, കവി സുകുമാരരാജ കാവ്യാരചനാപുരസ്‌കാരം എന്നിവ കവിതയ്ക്കും ലഭിച്ചിട്ടുണ്ട്. മികച്ച യുവശാസ്ത്രജ്ഞയ്ക്കുള്ള ദേശീയ പുരസ്‌കാരം, കോഴിക്കോട് സര്‍വ്വകലാശാലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള ഗനി അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹയായി.ഭാഷാപോഷിണി, മലയാളം, പച്ചക്കുതിര, കലാകൗമുദി, പടയാളി, സമയം, അകം, മാധ്യമം, തോര്‍ച്ച, ഗൃഹലക്ഷ്മി, കേരളകൗമുദി, സംഘടിത തുടങ്ങിയവയില്‍ കഥകളും കവിതകളും പ്രസിദ്ധീകൃതമായിട്ടുണ്ട്.
4D
Book By: SANDHYA E. -ഒരു കൈകൊണ്ട് പിരിയുന്ന പകലിന് തിലകം ചാർത്തുകയും മറുകൈകൊണ്ട് അണയുന്ന രാത്രിയെ അരികിൽ ചേർക്കുകയുമാണ് വയലാറിന്റെ സന്ധ്യ. ഇ .(ഈ) സന്ധ്യയാവട്ടെ കഥയെന്ന പകലിനെയും കവിതയെന്ന രാത്രിയും ഒരേപോലെ ചേര്‍ത്തു പിടിക്കുകയാണ്. സന്ധ്യപോലും അറിയാതെയാണ് അവ തമ്മിൽ കൂടിക്കലരുന്നത്. അവർക്കു രണ്ടുപേർക്കുമിടയിൽ ഒരു നിശ്ശബ്ദ സാക്ഷിയായി നിൽക്കുകയാണ് ഈ..