Shaju John

ഷാജു ജോണ്‍
എറണാകുളം ജില്ലയിലെ തിരുവാണിയൂരില്‍ ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രി പഠനം. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജില്‍ നിന്ന് മാത്തമാറ്റിക്സില്‍ ബിരുദം. ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ഇരുപത് വര്‍ഷത്തെ സേവനത്തിന് ശേഷം സ്വമേധയാ വിരമിച്ച് 2005ല്‍ അമേരിക്കയിലേക്ക് കുടിയേറി. 2005 മുതല്‍ 2012 വരെ സൗത്ത് കരോലിനയുടെ തലസ്ഥാനമായ കൊളംബിയയില്‍ ആയിരുന്നു താമസം. തുടര്‍ന്ന് 2012ല്‍ ടെക്സാസ് സ്റ്റേറ്റിലെ ഡാലസിലേക്ക് സ്ഥലം മാറുകയും കുടുംബസമേതം
ഇവിടെ താമസിച്ചു വരുകയും ചെയ്യുന്നു. അമേരിക്കന്‍ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യുന്നു. ചെറുപ്പം മുതല്‍ കലാസാഹിത്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അമേരിക്കയില്‍ വന്നതിനുശേഷമാണ് എഴുത്തിന്‍റെ വഴിയിലേക്ക് തിരിഞ്ഞത്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥ, കവിത, ഓര്‍മക്കുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സജീവം. ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'മോറിസ് മൈനര്‍' എന്ന കഥയ്ക്കാണ് 2021ലെ 'മിഷിഗണ്‍ മിലന്‍' പുരസ്കാരം ലഭിച്ചത്.
ഭാര്യ: അല്‍ഫോന്‍സ.
മക്കള്‍: അനീഷ, അലന്‍.
Email : pjshaju@gmail.com
Morris Minor
മോറിസ് മൈനർഷാജു ജോൺഅമേരിക്കൻ മനസ്സുകളുടെ സ്പന്ദനങ്ങളാണ് ഈ കഥകൾ. നിറമില്ലാത്ത നേർക്കാഴ്ചകൾ. അംബരചുംബികളായ സൗധങ്ങളുടെ നിഴലിൽ ആരോ വരച്ചിട്ട വികൃതചിത്രങ്ങൾ പോലെ നിരവധി മനുഷ്യജന്മങ്ങൾ. മോടി പിടിപ്പിച്ച പുറവും ഇരുൾ നിറഞ്ഞ അകവും അവർക്കിടയിലൂടെ ഒരു കൈത്തിരി വെട്ടവുമായുള്ള കഥകൾ.2021ലെ മിഷിഗൺ മിലൻ പുരസ്‌കാര ജേതാവ്...