Shruthi V S Vylathoor

Shruthi V S Vylathoor

ശ്രുതി. വി.എസ്. വൈലത്തൂര്‍

തൃശൂര്‍ ജില്ലയിലെ വൈലത്തൂരില്‍ ജനനം.മലയാള സാഹിത്യം, മാസ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസം, വുമണ്‍സ് സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദം.തൃശൂര്‍ ആകാശവാണി നിലയത്തില്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ടറായും ജോലി ചെയ്തിട്ടുണ്ട്.മലയാളം അധ്യാപികയായി വിവിധ കോളേജുകളില്‍ ജോലി ചെയ്തു. 1998 ഭാഷാപോഷിണി പ്രതിഭാ പുരസ്‌കാരം,2000 സംസ്ഥാന യുവകലാസാഹിതി പുരസ്‌കാരം,2016ല്‍ സര്‍ഗഭൂമി പുരസ്‌കാരം,2019 ഔവ്വര്‍ സാഹിത്യ പുരസ്‌കാരം.ആകാശവാണി, നിലയങ്ങളില്‍ കവിതകള്‍ അവതരിപ്പിക്കാറുണ്ട്. വിവിധ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതി വരുന്നു.'ഇത് അവളുടെ ഭാഷയാണ്' കവിതാ സമാഹാരമാണ്.(കൈരളി ബുക്‌സ് 2018). 2019ലെ കേരള കവി സമാജം അവാര്‍ഡിന് ഈ പുസ്തകം അര്‍ഹമായി.ഇപ്പോള്‍ ജാമിഅ നദ്വിയ ആര്‍ട്‌സ് & സയന്‍സ് കോളേജ് (എടവണ്ണ, മലപ്പുറം ജില്ല) അധ്യാപിക.

വിലാസം: അമ്പാടി ഹൗസ്, കരുവമ്പ്രം പി.ഒ., 

നെല്ലിപ്പറമ്പ്, അരീക്കോട് റോഡ്, 

മഞ്ചേരി, മലപ്പുറം - 676123

Ph: 9497409241
Email: shruthivsjyothi19@gmail.com 

Grid View:
Out Of Stock
-15%
Quickview

Veedu Oru Janadhipathyarajyamalla

₹115.00 ₹135.00

Book By Shruthi V S Vylathoor വി  എസ്  ശ്രുതിയുടെ  കവിതകളിൽ തേങ്ങുകയും രോഷം കൊള്ളുകയും കുടുംബമുൾപ്പെടെയുള്ള യാഥാസ്ഥിതിക സ്ഥാപനങ്ങളോട് കലഹിക്കുകയും ചെയ്യുന്ന ഒരു  സ്ത്രീയുണ്ട്.അവൾ  സ്ത്രീ ശരീരത്തെ ഒരു ഭാഷയായും ഓരോ അവയവത്തെയും അതിന്റെ അക്ഷരങ്ങളായും മാറ്റി  പുരുഷഭാഷണത്തിൽ നിന്ന് രക്ഷ തേടുന്നു സച്ചിദാനന്ദൻ ..

Showing 1 to 1 of 1 (1 Pages)