Slavenka Drakulik

Slavenka Drakulik

സ്ലാവെങ്ക ഡ്രാക്കുലിക്

ക്രൊയേഷ്യന്‍ നോവലിസ്റ്റ്. 1949 ല്‍ റിജെകയില്‍ ജനിച്ചു. 1976 ല്‍ സാഗ്രേബ് സര്‍വ്വകലാശാലയില്‍ നിന്നും താരതമ്യസാഹിത്യത്തിലും സാമൂഹ്യശാസ്ത്രത്തിലും ബിരുദം നേടി. 1982-92 ല്‍ സ്റ്റാര്‍ട്ട്, ദാനസ് എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്റ്റാഫ് ലേഖികയായിരുന്നു. ഇക്കാലത്തു മുഖ്യമായും സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള രചനകള്‍ നിര്‍വ്വഹിച്ചു. 1987ല്‍ ഹോലോഗ്രാംസ് ഓഫ് ഫിയര്‍ എന്ന നോവലും ഒരു ഡോക്യുമെന്ററി ഫിലിമും നിര്‍മ്മിച്ചു. രാഷ്ട്രീയകാരണങ്ങളാല്‍, 1990ല്‍, ക്രൊയേഷ്യയിലെ താമസം മാറ്റി. ക്രൊയേഷ്യയെ തകര്‍ക്കുന്ന അഞ്ച് പിശാചുക്കളില്‍ ഒരാളായി സ്ലാവെങ്കയെ അക്കാലത്ത് ഗ്ലോബ്‌സ് പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ലേഖനത്തില്‍ വിശേഷിപ്പിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് സ്ലാവെങ്കയ്ക്ക് എതിരെ നിരവധി ഭീഷണികളും ഉയര്‍ന്നുവന്നിരുന്നു. വിവിധ ഭാഷകളിലായി നിരവധി രചനകള്‍ പല പ്രസിദ്ധീകരണങ്ങള്‍ക്കും വേണ്ടി സ്ലാവെങ്ക ഡ്രാക്കുലിക്ക് നിര്‍വ്വഹിച്ചു. 'എസ്സ്' (ഏസ് ഇഫ് അയാം നോട്ട് ദേര്‍), ദേ വുഡ് നവര്‍ ഹര്‍ട്ട് എ ഫ്‌ളൈ, ഹൗ വി സര്‍വൈവ്ഡ് കമ്മ്യൂണിസം ആന്റ് ലാഫ്ഡ്, ബാല്‍ക്കന്‍ എക്‌സ്പ്രസ്: ഫ്രാഗ്‌മെന്റ്‌സ് ഫ്രം ദി അദര്‍ സൈഡ് ഓഫ് ദി വാര്‍, കേഫ് യൂറോപ്പ്: ലൈഫ് ആഫ്റ്റര്‍ കമ്മ്യൂണിസം, മാര്‍ബ്ള്‍ സ്‌കിന്‍, ദി ടേയ്സ്റ്റ് ഓഫ് എ മാന്‍ എന്നിവയാണ് മുഖ്യ രചനകള്‍. 'എസ്സി'ന്റെ പരിഭാഷയാണ് 'അവള്‍'. സ്ലാവെങ്ക ഡ്രാക്കുലിക് ഇപ്പോള്‍ സ്റ്റോക്‌ഹോമില്‍ താമസിക്കുന്നു.തോമസ് ജോര്‍ജ് ശാന്തിനഗര്‍

കഥാകൃത്ത്, കവി, വിവര്‍ത്തകന്‍. 1942ല്‍ തിരുവനന്തപുരത്ത് ജനനം. കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലും യു.എ.ഇയിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ചീഫ് എന്‍ജിനീയറായിരുന്നു. ഇപ്പോള്‍ മുഴുവന്‍സമയ സാഹിത്യസപര്യ.

കൃതികള്‍: ഒരു നിഴലിന് എന്ത് ചെയ്യാന്‍ കഴിയും (കഥ), ആരോ പേരു ചൊല്ലി വിളിക്കുന്നു (കവിത), കലാപം (ശശി തരൂര്‍), അതിരുകളില്ലാത്ത ഇന്ത്യ (ഗുര്‍ചരണ്‍ദാസ്), ആത്മവിദ്യ (എല്‍. റോണ്‍ ഹബ്ബാര്‍ഡ്) അളവുകളും തൂക്കങ്ങളും (യോസഫ് റോത്ത്) എന്നീ വിവര്‍ത്തനങ്ങള്‍. കെ.പി. അപ്പന്റെ 'ചരിത്രം അഗാധമാക്കിയ ഗുരു' ഇംഗ്ലീഷിലേക്ക്.

മേല്‍വിലാസം: 40, ശാന്തിനഗര്‍, പ്രസ് റോഡ്, തിരുവനന്തപുരം - 695 001Grid View:
Out Of Stock
-15%
Quickview

Aval

₹225.00 ₹265.00

തടങ്കല്‍ പാളയങ്ങളിലേക്ക് ആനയിക്കപ്പെടുന്ന മനുഷ്യര്‍. സ്ത്രീകള്‍ അവിടെ കൊടുംബലാല്‍ത്സംഗങ്ങള്‍ക്കിരയാകുന്നു. പുരുഷന്മാരാകട്ടെ അജ്ഞാതമായ ഇടങ്ങളിലേക്ക് നയിക്കപ്പെടുന്നു. നിസ്സഹായര്‍, നിരാശ്രയര്‍. പിന്നെ എവിടെ നിന്നോ വെടിയൊച്ചകളുടെ ശബ്ദം കേള്‍ക്കുന്നു. നോവലിലുടനീളം മരണത്തിന്റെ ഗന്ധമുയരുന്നു. ഇതിലെ കഥാപാത്രങ്ങള്‍, സ്ത്രീകള്‍ തറയിലേക്കു മാത്രം നോക്കിയും ക..

Showing 1 to 1 of 1 (1 Pages)