Sudharma.C.J

Sudharma.C.J

സുധര്‍മ്മ. സി.ജെ.

കോട്ടയം ജില്ലയിലെ പിറവം തോന്നല്ലൂരില്‍ ചേനക്കാലായില്‍ വീട്ടില്‍ ജനനം. പിതാവ് പരേതനായ സി.എന്‍. ജനാര്‍ദ്ദനന്‍ ആചാരി. മാതാവ് സരസ്വതിയമ്മാള്‍. ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ചേറൂര്‍ പുഞ്ചിരിനഗറില്‍ താമസം. എല്‍.പി.എസ്. കൈപ്പച്ചൂര്‍ എറണാകുളം ജില്ല, കെ.എം.എച്ച്.എസ്.മേവെള്ളൂര്‍ കോട്ടയം ജില്ല, വിമല കോളേജ് തൃശൂര്‍, ശ്രീ കേരളവര്‍മ്മ കോളേജ് തൃശൂര്‍, ഗവ: ട്രെയിനിംഗ് കോളേജ് തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഭാഷയില്‍ ബിരുദവും ബിരുദാനന്തരബിരുദവും ബി.എഡ്ഡും പെരിയാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും എം.എഡ്ഡും യോഗ്യത നേടി. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തൃശൂര്‍ ജോണ്‍ മത്തായി സെന്ററില്‍, സ്‌കൂള്‍ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപിക. തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കലാചന്ദ്രിക മാസികയുടെ സ്റ്റേറ്റ് കറസ്‌പോണ്ടന്റ്,  നേരറിവ് പത്രാധിപസമിതി അംഗം, സര്‍ഗ്ഗശ്രീ മലയാള സാഹിത്യപ്രവര്‍ത്തക കൂട്ടായ്മയില്‍ ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ആദ്യങ്ങള്‍ (കവിതസമാഹാരം - 2014), പറയാന്‍ മറന്നത് (കഥാസമാഹാരം - 2015), ഉടലനക്കങ്ങള്‍ (കവിതകള്‍) എന്നിവ പ്രസിദ്ധീകരിച്ചു. ഉടലനക്കങ്ങള്‍ കവിതാ സമാഹാരത്തിന് 2015ലെ കേരള പന്തിരുകുലം ആര്‍ട്‌സ് അക്കാദമിയുടെ സംസ്ഥാന കവിതാസാഹിത്യപുരസ്‌കാരം ലഭിച്ചു. 

ഭര്‍ത്താവ്: ശശി നെടുങ്ങോടി. മക്കള്‍ : ഉണ്ണികൃഷ്ണന്‍, മഹാദേവന്‍.

വിലാസം: ചേനക്കാലായില്‍, മണ്ണും കാട്, എന്‍.ജി.കോളേജ് പോസ്റ്റ്, 

തൃശ്ശൂര്‍- 680009. ഫോണ്‍: 9995708908, 

ഇമെയില്‍ : sudharmacj@gmail.com



Grid View:
Out Of Stock
-15%
Quickview

Aval Mozhikal

₹51.00 ₹60.00

Poems by Sudharma C.Jസ്‌ത്രൈണപക്ഷത്തിന്റെ മാനസികവ്യാപാരങ്ങള്‍,നാളെയിലേക്ക് പ്രത്യാശ പകരുന്ന കാല്പനിക ഭാവനകള്‍.കവിതയുടെ പൂമുഖത്തേക്ക് കാലെടുത്തു വെച്ചവര്‍.അനുഭവതീക്ഷ്ണമായ അപരലോകത്തെ സ്ഥാനപ്പെടുത്തുന്ന പെണ്‍ മുദ്രകള്‍...

Out Of Stock
-15%
Quickview

Ilayormmakal

₹64.00 ₹75.00

Poem by Sudharma.C.J ,  ഭാവതാളത്തിന്റെ താരള്യം സ്വന്തം ഞരമ്പിൽ തിരിച്ചറിയാൻ കഴിയുന്ന കവിതകൾ. പുൽതുംബിലെ മഞ്ഞുകണത്തിൽ ആകാശനീലിമയെ കാണുമ്പോഴും ദുരിദാബ്ടിയിൽ മുങ്ങിത്താഴുന്ന പകലോനെയും തെല്ലു ബാക്കിയാവുന്ന അന്തിതുടിപ്പിന്റെ ദൈന്യത്തെയും അതിൽ കണ്ടു ഉള്ളുരുകുന്ന രചനകൾ....

Showing 1 to 2 of 2 (1 Pages)