U K Sureshkumar

U K Sureshkumar

യു.കെ. സുരേഷ്‌കുമാര്‍

തൃശ്ശൂരിനടുത്ത് കണിമംഗലത്ത് ജനനം.വിദ്യാഭ്യാസം: എസ്.എന്‍. ഹൈസ്‌കൂള്‍ കണിമംഗലം,ശ്രീകേരളവര്‍മ്മ കോളേജ് തൃശ്ശൂര്‍. ദൂരദര്‍ശനുവേണ്ടി ഡോക്യുമെന്ററികള്‍ക്ക് സ്‌ക്രിപ്റ്റ്  എഴുതുകയും ശബ്ദം നല്‍കുകയും ചെയ്തുവരുന്നു.ദൂരദര്‍ശന്റെ കൃഷിദര്‍ശന്‍, നിശാഗന്ധി, പ്രദക്ഷിണം,കണ്ണന്റെ ആനകള്‍ എന്നീ പരിപാടികളില്‍ അവതാരകന്‍ ആയിരുന്നു. ആകാശവാണി, ദൂരദര്‍ശന്‍ നിലയങ്ങള്‍ക്കു വേണ്ടി ഒട്ടേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തോളമായി ദൂരദര്‍ശന്റെ തൃശ്ശൂര്‍പൂരംതത്സമയ സംപ്രേഷണത്തിന്റെ കമന്റേറ്റര്‍ ആയിപ്രവര്‍ത്തിക്കുന്നു . 2011ല്‍ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ചില്‍ഡ്രന്‍സ് എജ്യുക്കേഷണല്‍ ഫിലിംഫെസ്റ്റിവലില്‍ ഏറ്റവും നല്ല കമന്റേറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

കൃതികള്‍: യാത്രാഗന്ധം (കഥ), പുരാവൃത്തങ്ങളുടെകാവുതീണ്ടല്‍ (വിവരണപാഠങ്ങള്‍), നഗ്നനര്‍ത്തകന്‍ (കഥ).

കൊടുങ്ങല്ലൂരിലെ എല്‍.ഐ.സി. ഓഫ് ഇന്ത്യയില്‍ ഡെവലപ്പ്‌മെന്റ് ഓഫീസറായി ജോലി ചെയ്യുന്നു.

ഭാര്യ: എ. രശ്മി. 

മക്കള്‍: നീരജ് എസ്. കുമാര്‍, നവനീത് എസ്. കുമാര്‍

വിലാസം: നവനീതം, പെരിഞ്ഞനം, തൃശ്ശൂര്‍ - 680 686

ഫോണ്‍:  0480 2845232, 0480 2642577, 9447237118

ഇമെയില്‍: uksureshkumar@yahoo.co.in




Grid View:
Out Of Stock
-20%
Quickview

Pukayuthirumee Kallukal

₹152.00 ₹190.00

Book by U.K. Sureshkumar മന്ദബുദ്ധികള്‍ കഥയെഴുതുകയും മന്ദബുദ്ധികള്‍ ലോകം പ്രത്യേക രീതിയില്‍ കാണുകയും അതാവിഷ്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എഴുത്തുകാരെക്കുറിച്ച് He is either an adolsent or he is a child എന്നു പറയും. അങ്ങനെ താരുണ്യത്തിനപ്പുറത്തേക്ക് വളരാന്‍ കൂട്ടാക്കാത്തവര്‍ കാണുന്ന ഒരു നിത്യനൂതനമായ ഒരു ലോകമുണ്ട്. ആ ലോകത്തിന്‍റെ സന്ദേശവാഹകനായി വാ..

Showing 1 to 1 of 1 (1 Pages)