Valsalan Vathussery
എഴുത്തുകാരന്‍, നോവലിസ്റ്റ്, നിരൂപകന്‍. 1963 മാര്‍ച്ച് 18 എറണാകുളം
ജില്ലയില്‍ ജനനം. വിദ്യാഭ്യാസം. മലയാളം ബി.എ., എം.എ., കേരള
സര്‍വകലാശാലയില്‍ നിന്നും എം.ഫില്‍, പിഎച്ച്.ഡി. ജേണലിസത്തില്‍
പി.ജി.ഡിപ്ലോമ. നോവല്‍, കഥാസമാഹാരം, യാത്രാവിവരണം, സാഹിത്യചരിത്രം എന്നീ
മേഖലകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: ഇടശ്ശേരി അവാര്‍ഡ്,
എസ്.ബി.ടി അവാര്‍ഡ്, മലയാറ്റൂര്‍ നവാഗത നോവല്‍ അവാര്‍ഡ്, വി.ടി.കുമാരന്‍
കവിത അവാര്‍ഡ്. ഇപ്പോള്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത
സര്‍വ്വകലാശാലയില്‍ മലയാളം പ്രൊഫസര്‍.
Vishamavrutham
ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കഥ. അതിൽ സാധാരണക്കാരനും ജയിൽപുള്ളിയും രോഗിയും ഉൾപ്പെടുന്നു. രക്ഷപെടേണ്ടതെങ്ങനെ എന്ന് ചിന്തിക്കുന്നവർ തന്നെ അവരറിയാതെ ഒരു മതിൽക്കെട്ടിനകത്തു എത്തി ചേരുന്നു .വിചിത്രമായ വർത്തമാനകാലത്തിന്റെ കാഴ്ച പരിസരങ്ങളാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്...