Viswan Padanilam

Viswan Padanilam

വിശ്വന്‍ പടനിലം

ആലപ്പുഴ ജില്ലയില്‍ നൂറനാട് പടനിലത്ത് നൂറുകോടി പടീറ്റതില്‍ ബാലകൃഷ്ണപിള്ളയുടെയും ഓമനയമ്മയുടെയും മകന്‍. നൂറനാട് പടനിലം എച്ച്.എസ്.എസ്സിലെ മുന്‍ അദ്ധ്യാപകന്‍.

കൃതികള്‍: ജീവനുള്ള പ്രതിമകള്‍ (നാടകം), 

വാര്‍ത്തകള്‍ ഉണ്ടാകുന്നതിന്റെ ഒരു ദൃക്‌സാക്ഷിവിവരണം, കടമ്പേരി ഒരു മുറിവായി, ഗ്രീഷ്മത്തിലെ മഞ്ഞുതുള്ളികള്‍, തണല്‍ മരങ്ങള്‍ ഇലപൊഴിക്കുമ്പോള്‍, അന്യന്റെ വാഴവെട്ടുവാനായി, ഇവിടെയിപ്പോള്‍ കനത്ത മഴയാണ്, വിശ്വന്‍ പടനിലത്തിന്റെ കഥകള്‍ (കഥകള്‍), അറിയാനും പറയാനും, അറിവിന്റെ വഴികള്‍ (വിജ്ഞാനം), കടലുറങ്ങാതിരിക്കുന്നത്, പ്രണയത്തെ വല്ലാതെ പ്രണയിച്ചവള്‍, ആകാശം നക്ഷത്രങ്ങളോട് പറഞ്ഞത്, അതിനുമപ്പുറം ഒരാള്‍ (നോവല്‍).

പുരസ്‌കാരങ്ങള്‍: അദ്ധ്യാപക കലാസാഹിത്യസമിതി അവാര്‍ഡ്, അദ്ധ്യാപക കലാവേദി അവാര്‍ഡ്, വിദ്യാരംഗം കലാസാഹിത്യവേദി ചെറുകഥ അവാര്‍ഡ്, ഭാവന-വെട്ടൂര്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അദ്ധ്യാപകലോകം അവാര്‍ഡ് .നൂറനാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്. ഇപ്പോള്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം, കേരള യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം, നൂറനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മാവേലിക്കര എ.ആര്‍. രാജരാജവര്‍മ്മ സ്മാരക ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 



Grid View:
-15%
Quickview

Mavelikkalam

₹234.00 ₹275.00

Book By Viswan Padanilam , മഹാബലിഎന്ന മിത്തിന്‍റെകാല്പനികമധുരമായഒരു രചനാസാഫല്യം.പ്രജകളെസ്വന്തംജീവനുതുല്യംസ്നേഹിക്കുന്ന, പിറന്ന നാടിനെദേവലോകമാക്കാന്‍ശ്രമിക്കുന്ന,മനുഷ്യരെല്ലാം ഒരേവംശവൃക്ഷ ത്തിന്‍റെഭാഗമാണെന്ന്വിശ്വസിക്കുന്ന,കീഴാളനും മേലാളനുംഇല്ലാത്ത ,അസുരനുംദേവനുമില്ലാത്ത ലോകത്തിന്‍റെ നന്മയില്‍മാത്രംവിശ്വസിച്ച്നാട്ഭരിച്ചരാജാവ്, ജനങ്ങളുടെപ്രിയപ്പെട്ടമ..

Showing 1 to 1 of 1 (1 Pages)