C A Joseph

C A  Joseph

സി.എ. ജോസഫ് (1910  - 1994)

ഗുരുവായൂരിനടുത്ത് പാടൂരില്‍ 1910 ഫെബ്രുവരി 17ന് ജനനം. പിതാവ്: ചാലക്കല്‍ അന്തോണി. മാതാവ്: കുന്നത്ത് ചിറ്റിലപ്പിള്ളി മറിയം.

വിദ്യാഭ്യാസം: പാവറട്ടി സെന്റ ് ജോസഫ്‌സ് ഹൈസ്‌കൂള്‍തൃശ്ശൂര്‍ സെന്റ ്‌തോമസ് കോളേജില്‍നിന്ന് ഇക്കൊണോമിക്‌സ് ബിരുദം (1934).

ഒരു വര്‍ഷം തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകന്‍. അതിനുശേഷം അന്നത്തെ മദിരാശി സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നു. 1965 ല്‍ RTO ആയി പെന്‍ഷന്‍പറ്റി. തൃശ്ശൂരിലായിരുന്നു താമസം. 1994 ജൂലൈ 3ന് നിര്യാതനായി.


കൃതികള്‍: മാതൃസ്മരണ, പുല്‍ക്കൊടികള്‍, സുമിത്രന്‍ഏകാകി, പ്രതിജ്ഞ, ആ രാത്രി, അന്തരംഗംഇന്നോളം, ദര്‍ശനം, വീണ്ടും വരുന്നു തുടങ്ങി കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും. 1930കള്‍ മുതല്‍ 1980കള്‍ വരെയുള്ള കാലഘട്ടത്തില്‍ ഈ കവിതകള്‍

പ്രത്യക്ഷപ്പെട്ടു. അകവും പുറവും, അന്ത്യം, മന്ദാരത്തിന്റെ കഥ, വിക്കന്മാരുടെ രാഷ്ട്രം, നിക്കോളാസും റഷ്യയും എന്നീ ഗദ്യകൃതികള്‍. 1977ല്‍ ഒന്നാം ലോകമലയാളസമ്മേളനത്തില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ചു. സ്വന്തം കവിതകള്‍ ഇംഗ്ലീഷിലേക്ക് സ്വയം വിവര്‍ത്തനം ചെയ്തു. The Illustrated Weekly, Thought, Indian Literature  മുതലായ ആനുകാലികങ്ങളില്‍ വിവര്‍ത്തനം ചെയ്ത

മുപ്പതിലധികം കവിതകള്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് A New Grove.

മറ്റു പ്രമുഖ മലയാള കവികളുടെ കവിതകളും ജോസഫ് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഭാര്യ: വാഴപ്പിള്ളി ആനി. മകന്‍: അന്തോണി


Grid View:
Udayathilekku   ഉദയത്തിലേക്ക്
Udayathilekku   ഉദയത്തിലേക്ക്
Udayathilekku   ഉദയത്തിലേക്ക്
-15%

Udayathilekku ഉദയത്തിലേക്ക്

₹102.00 ₹120.00

ഉദയത്തിലേക്ക്    by   സി.എ. ജോസഫ്അഞ്ചു ദശകത്തിലേറെ കാവ്യസപര്യയിലേർപ്പെട്ട ഒരു കവിയാണ് സി.എ. ജോസഫ്. ശുദ്ധീകരണത്തിന്റെ ഒരനുഭൂതി അദ്ദേഹത്തിന്റെ കവിതകളിൽ ദർശിക്കാൻ സാധിക്കും.മഗ്ദലനമറിയത്തിന്റെ കഥ ഇതിവൃത്തമായ ഖണ്ഡകാവ്യവും ചെറുകവിതകളും കൂടാതെ, അതിപ്രശസ്തരായ കുട്ടികൃഷ്ണമാരാർ, അക്കിത്തം, വൈലോപ്പിള്ളി തുടങ്ങിയവർ ഗ്രന്ഥകാരനെ  കു..

Showing 1 to 1 of 1 (1 Pages)