C Radhakrishnan

C Radhakrishnan

സി. രാധാകൃഷ്ണന്‍
നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍.  1939-ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍  സയന്‍റിഫിക് അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന  മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍  സബ് എഡിറ്റര്‍, ലിങ്ക്-പാട്രിയറ്റ് പ്രസിദ്ധീകരണങ്ങളുടെ അസിസ്റ്റന്‍റ് എഡിറ്റര്‍, ഭാഷാപോഷിണിയുടെ എഡിറ്റര്‍-ഇന്‍-ചാര്‍ജ്,
വീക്ഷണത്തിന്‍റെയും മാധ്യമത്തിന്‍റെയും എഡിറ്റര്‍,  എസ്.പി.സി.എസ്. പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. നോവല്‍നവകം, തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഉള്ളില്‍ ഉള്ളത്, ഗീതാദര്‍ശനം, കാലം കാത്തുവെക്കുന്നത് എന്നീ ബൃഹത്കൃതികളും  അമ്പതോളം ചെറുനോവലുകളും നാനൂറിലേറെ ചെറുകഥകളും  നാലു നാടകങ്ങളും രണ്ടു കവിതാസമാഹാരങ്ങളും ശാസ്ത്ര ലേഖനങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പ്രബന്ധങ്ങളും രചിച്ചു.  മകന്‍ ഡോ. ഗോപാലുമായി ചേര്‍ന്ന് ഭൗതികപ്രപഞ്ചത്തിന്  ബലങ്ങളുടെ ഏകീകരണത്തിനുതകും വിധം, ഒരു  പുതുമാതൃക അവതരിപ്പിച്ചു. (Ref: c.radhakrishnan.info.)

പുരസ്കാരങ്ങള്‍: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്,  കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്,  ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം,  ജ്ഞാനപീഠം ട്രസ്റ്റിന്‍റെ മൂര്‍ത്തീദേവി പുരസ്കാരം,  എഴുത്തച്ഛന്‍ പുരസ്കാരം, മാതൃഭൂമി പുരസ്കാരം.  കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിര്‍വാഹകസമിതിയില്‍  അംഗമായിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള  സര്‍വ്വകലാശാല ഡി.ലിറ്റ് നല്‍കി ആദരിച്ചു.
ഇപ്പോള്‍ സമസ്ത കേരള സാഹിത്യ പരിഷത്തിന്‍റെ അദ്ധ്യക്ഷന്‍.
ഭാര്യ: വത്സല. മകന്‍: ഗോപാല്‍. മരുമകള്‍: സുഭദ്ര ഗോപാല്‍.
പേരമക്കള്‍: ഹരിഗോവിന്ദ്, നവനീത് കൃഷ്ണന്‍, ഹരികൃഷ്ണന്‍


Grid View:
-25%
Quickview

Pillapparayude Katha

₹135.00 ₹180.00

പിള്ളപ്പാറയുടെ  കഥ സി. രാധാകൃഷ്ണൻ ''കടഞ്ഞെടുത്തതുപോലെ വടിവുറ്റ അവളുടെ ദേഹത്തിന് പുതുമണ്ണിന്റെ മണമുണ്ടായിരുന്നു. നീലിമലയും താഴ്‌വാരവും എല്ലാം ചേര്‍ന്നപോലെയായി ഇരുളില്‍. മുലകളും മൂക്കും ശിഖരങ്ങളാക്കി ഉയര്‍ത്തി മലര്‍ന്നുകിടക്കുകയാണ് നീലി. കൊഴുത്തുരുണ്ട ആ മുലകള്‍ ഒരിക്കലേ ചുരത്തിയിട്ടുള്ളൂ. വൈരക്കല്ലുകള്‍ പതിച്ച ..

-25%
Quickview

Karuthu Velutha Kutty

₹90.00 ₹120.00

കറുത്തു വെളുത്ത കുട്ടി സി. രാധാകൃഷ്ണന്‍സി. രാധാകൃഷ്ണന്‍റെ ഏറ്റവും പുതിയ കഥാസമാഹാരം. ശാസ്ത്രീയാടിസ്ഥാനത്തിലൂന്നിയ നിരീക്ഷണങ്ങളുടെ അന്തര്‍ധാരയോടൊപ്പം നന്മയുടെയും സ്നേഹത്തിന്‍റേയും ദൃഷ്ടാന്തങ്ങള്‍. ജീവിതത്തെ അതിന്‍റെ പൂര്‍ണതയോടെ മനസ്സിലാക്കി അയത്നലളിതമായി ജീവിക്കുന്ന കുറേ മനുഷ്യര്‍. ഫലിതത്തിലൂന്നിയ അവരുടെ ജീവിതവീക്ഷണങ്ങള്‍. പ്രതിസന്ധികളെ മാത്രം മുന്നി..

-25%
Quickview

Minikkathakal

₹105.00 ₹140.00

സി. രാധാകൃഷ്ണന്‍കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്‍റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടികള്‍. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്‍. ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്..

-25%
Quickview

Avanivaazhvukalute Adiverazhangal

₹203.00 ₹270.00

അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾസി. രാധാകൃഷ്ണൻപല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചു..

Showing 1 to 4 of 4 (1 Pages)