G Vasudevan
വഴിപാട്
ജി. വാസുദേവന്‍
കോട്ടയം ജില്ലയിലെ മാഞ്ഞൂരില്‍ ജനനം. പിന്നീട് കോട്ടയം ജില്ലയിലെ അമനകരയില്‍. വിദ്യാഭ്യാസം: അമനകര ഗവ. എല്‍.പി. സ്കൂള്‍, രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഹൈസ്കൂള്‍, പാലാ സെന്‍റ് തോമസ് കോളേജ് (ബി.എ. മലയാളം), എറണാകുളം മഹാരാജാസ് കോളേജ് (എം.എ. മലയാളം), തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജ് (ബി.എഡ്), കോഴിക്കോട് സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഡ്യൂക്കേഷന്‍ (എം.എഡ്.) 1969ല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, എസ്.ആര്‍.വി. ഹൈസ്കൂള്‍ മഴുവന്നൂര്‍ (എറണാകുളം), ശ്രീകൃഷ്ണപുരം ഹൈസ്കൂള്‍ (പാലക്കാട്), ചേളാരി ഗവ. ഹൈസ്കൂള്‍ (മലപ്പുറം), വെച്ചൂച്ചിറ നവോദയ വിദ്യാലയം (പത്തനംതിട്ട), ഊരകം നവോദയ വിദ്യാലയം (മലപ്പുറം), ചേളാരി ഗവ. ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെ വേങ്ങര ബ്ലോക്ക് റിസോഴ്സ് സെന്‍ററില്‍ ട്രെയിനര്‍ ആയി ഡപ്യൂട്ടേഷന്‍, ഗവ. എച്ച്.എസ്.എസ്. കായണ്ണ, ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ (മലപ്പുറം ഡൗണ്‍ഹില്‍), ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (കോഴിക്കോട് ചാലപ്പുറം) എന്നിവിടങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1992, 93, 94 വര്‍ഷങ്ങളില്‍
കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ ബി.എഡ് സെന്‍റര്‍ (തളി, കോഴിക്കോട്), 1995ല്‍ മലപ്പുറം ബി.എഡ് സെന്‍റര്‍ എന്നിവിടങ്ങളില്‍
ഗസ്റ്റ് ലക്ചററായിരുന്നു. 2003-2004ല്‍ കെ.പി.പി.എം. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (ആനക്കയം, മലപ്പുറം) ലക്ചറര്‍ (മലയാളം).
2001ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചു. എഴുത്തില്‍ സജീവം. ഭാര്യ: വി.വി. ലളിതകുമാരി (കോഴിക്കോട് സര്‍വ്വകലാശാല
ഓഫീസ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു. ഡപ്യൂട്ടി രജിസ്ട്രാറായി റിട്ടയര്‍ ചെയ്തു.)
മകള്‍: അശ്വതി (കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപിക)
പേരക്കുട്ടികള്‍: ദേവിക, ഹരിഗോവിന്ദ് (വിദ്യാര്‍ത്ഥികള്‍)
ജാമാതാവ്: രാജേഷ് (സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗസ്ഥന്‍)
വിലാസം: കൃഷ്ണകൃപ, എസ്.എം. ലെയിന്‍,
ചേറ്റുപുഴ പി.ഒ. തൃശ്ശൂര്‍, പിന്‍ - 680 012
Vazhipadu
വഴിപാട്‌ജി. വാസുദേവൻ സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകൾ. ഭാഷയുടെ ലാളിത്യവും രചനയുടെ സൗന്ദര്യവും കൊണ്ട് അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നവ. വാസുദേവന് നന്നായി കഥ പറയാനറിയാം എന്നതാണ് ഈ സമാഹാരത്തിന്റെ പ്രധാന മേന്മ. പാരായണ സുഭഗമായ ലളിത ഘടനയിലൂടെ മിഴിവാർന്ന കഥാപാത്രങ്ങളെ ജി. വാസുദേവൻ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ ഉള്ളിലേക്ക് നോക്കാനാണ് ക..