Inasu Thalak

ഇനാശു തലക്ക്
തൃശ്ശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത് വാക-ചേലൂരിൽ ജനനം. പിതാവ്: തലക്കോട്ടൂർ കൊച്ചാപ്പു. അമ്മ: കുഞ്ഞിത്തി. മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്‌കൂളിൽ പഠനം. ബോംബെ സർവ്വകലാശാലയിൽനിന്നും ഓണേഴ്‌സ്-മാസ്റ്റർ ബിരുദങ്ങൾ. ജുഹു ബീച്ചിനടുത്തുള്ള മിഠീബായ് കോളേജിൽ ലക്ച്ചററായിരുന്നു. 1980 മുതൽ ഫ്രാൻസിൽ. പാരീസിലെ ഒരു സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്ത് 2009ൽ വിരമിച്ചു. വിശ്രമജീവിതം പാരീസിലും തൃശ്ശൂരിലും. മലയാളത്തിൽ, ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. ഭാര്യ: തൊടുപുഴ മുതലക്കോടം ചെമ്പരത്തിക്കൽ പെണ്ണമ്മ (എൽസി). അകാലത്തിൽ അന്തരിച്ചു. മകൾ: മല്ലിക. സംസ്‌ക്കാര പഠനത്തിൽ സൊർബോൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റേഴ്‌സ്. ICCR സ്‌കോളർഷിപ്പോടെ ചെന്നൈയിൽ ഭരതനാട്യത്തിൽ വിദഗ്ധ പരിശീലനം. പാരീസിലെ ഇന്ത്യൻ എംബസ്സിയിൽ ജോലി. ഒപ്പം നൃത്തപരിപാടികളും ചെയ്യുന്നു.
Mounam
മൗനം ഇനാശു തലക്ക് കവിതയുടെ കാതൽ അനുഭവങ്ങളുടെ വ്യത്യസ്തതയാണ്. ഭാവനയുടെ കാണാ അതിരുകളും അതിനോടൊപ്പം ചേരുമ്പോൾ ആസ്വാദ്യത കൂടും. അതിന്റെ സാക്ഷാത്കാരമാണ് ഇനാശു തലക്കിന്റെ മൗനം എന്ന കവിതാസമാഹാരം. പാരീസിന്റെ ജീവിതപശ്ചാത്തലവും കേരളീയചാരുതയും പ്രകൃതിയും ഇഴ ചേരുന്ന കവിതകൾ. നിവേദനം, തുടക്കം, നഗരത്തിൽ ഒരു കണ്ടുമുട്ടൽ, പേടിത്തൊണ്ടൻ, സ്ട്രാസ്ബുർഗിലെ ഭ..