Juan Carlos Onetti
ഹുവാന്‍ കാര്‍ലോസ് ഒനെറ്റി
സാഹിത്യത്തിലെ ഒരേകാന്തപഥികനാണ് ഉറുഗ്വേന്‍ സ്വദേശിയായ ഹുവാന്‍ കാര്‍ലോസ്
ഒനെറ്റി. സ്‌പാനിഷ് സാഹിത്യത്തിലെ അതികായനായിട്ടാണ് അദ്ദേഹം
അറിയപ്പെടുക. ലാറ്റിന്‍ അമേരിക്കയില്‍ പ്രസിദ്ധ എഴുത്തുകാരായ ജൂലിയോ
കോര്‍ട്ടാസര്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, മരിയോ വര്‍ഗ്ഗാസ് ലോസ
എന്നിവര്‍ക്ക് ആരാധ്യനായ ഗുരുനാഥന്‍. ``ദുര്‍ബലമായ ആരോഗ്യാവസ്ഥയുടെ
സമൃദ്ധിയായിരുന്നു'' (Excellent fragile health) അദ്ദേഹത്തിന്റെ ജീവിതവും
കൃതികളും എന്ന് ഒരു ചമല്‍ക്കാരരൂപത്തില്‍ പറയാറുണ്ട്. 1994ല്‍ അന്തരിച്ച
ഒനെറ്റി മാഡ്രിഡിലെ തന്റെ വസതിയില്‍ കഴിച്ചുകൂട്ടിയ അവസാനത്തെ വര്‍ഷങ്ങള്‍
അതിന്റെ പ്രതിരൂപമാണ് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പറയുന്നു.
കുന്നുകൂട്ടിയ തലയിണകള്‍ക്കിടയില്‍ കിടക്കയില്‍തന്നെ കഴിച്ചുകൂട്ടിയ
വര്‍ഷങ്ങള്‍. അടുത്ത് വലിയ ഒരു കെട്ട് പുസ്‌തകങ്ങള്‍, വേര്‍പിരിയാത്ത
വിസ്‌കിക്കുപ്പി, കുട കമഴ്‌ത്തിവെച്ചവണ്ണം വലിയ ഒരു ആഷ്‌ട്രേ. ആറു
നോവലുകളും കഥകളും നീണ്ട കഥകളുമടങ്ങുന്ന ഒരു രചനാലോകം അദ്ദേഹം ലോകത്തിന്
സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ നോവലുകളിലും ദുര്‍ബലമായ ആരോഗ്യാവസ്ഥ
പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു. `സാന്റാമറിയ'
എന്നൊരു സാങ്കല്‌പികലോകം തന്നെ അദ്ദേഹം സൃഷ്‌ടിച്ചു.(പില്‍ക്കാലത്ത്
മാര്‍ക്വേസ് സൃഷ്‌ടിച്ച മക്കോണ്ട പോലെ.) നിവര്‍ന്നു നില്‍ക്കാന്‍
കെല്‌പില്ലാത്ത വട്ടന്മാരും കപ്പലപകടത്തില്‍പ്പെട്ട് ദൂരദേശത്തില്‍
നിന്നെത്തിയവരും ബുദ്ധിശൂന്യന്മാരായ സ്വപ്‌നാടനക്കാരും നിറഞ്ഞ നരച്ച ഒരു
ലോകം. ദുര്‍ഗ്രാഹ്യനായ വ്യക്തിത്വമായിരുന്നു ഒനെറ്റി. ജീവിതത്തിന്റെ എല്ലാ
തരം ചലനാത്മകതകളില്‍നിന്ന് പിന്‍വലിഞ്ഞു നിന്ന ഒരാള്‍. രാഷ്‌ട്രീയത്തിലും
സാമൂഹിക ജീവിതത്തിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെപ്പോലെത്തന്നെ
അസ്‌തിത്വപരമായ അതിഭാവുകത്വങ്ങളിലൂടെ അദ്ദേഹവും സഞ്ചരിച്ചു. സസ്‌പെന്‍സും
ത്രില്ലറും നിറഞ്ഞ രചനകള്‍ രൂപമെടുത്തു.
പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ ഹുവാന്‍ കാര്‍ലോസ് ഒനെറ്റി 1909ല്‍
ഉറുഗ്വേയിലെ മോണ്ടിവിഡിയോയിലാണ് ജനിച്ചത്. ഉറുഗ്വേന്‍ ദേശീയ പുരസ്‌കാരമായ
തെര്‍വാന്റസ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഇതര കൃതികള്‍: ദി വെല്‍, നോ മാന്‍സ് ലൈഫ്, എ ബ്രീഫ് ലൈഫ്, The Pit, No
Man's Land, Tonight, A Grave with No Name, Body Snatcher, Let the Wind
Speak, Goodbyes and Other Stories, Past Caring
സുരേഷ് എം.ജി.: 1962ല്‍ തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍
പുതുശ്ശേരിയില്‍ ജനനം.�ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.�നിരവധി കൃതികളുടെ
പരിഭാഷകനാണ്.
Hraswajeevitham
ഹ്രസ്വജീവിതംകഥാനായകന്റെ യഥാര്‍ത്ഥ ജീവിതവും അയാള്‍ സങ്കല്പിച്ചുണ്ടാക്കിയ, അയാളാല്‍ നിര്‍മ്മിക്കപ്പെട്ട, ഒരു ഡോക്ടറുടെ ജീവിതവും കൂടിക്കുഴഞ്ഞ് കിടക്കുന്ന നോവല്‍. ഹുവാന്‍ മരിയ ബ്രൗസെന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. സ്തനാര്‍ബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യയുടെ ശരീരം അയാള്‍ക്ക് ബീഭത്സമായി തോന്നുന്ന..
Kappalsala
book by Onetti , ഹുവാൻ കാർലോസ് ഓനെറ്റി ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അതികായൻ . ഗബ്രിയേൽ ഗാർസിയ മാർക്വേസിനും മരിയോ വർഗാസ് ലോസാക്കും ആരാധ്യനായ ഗുരുനാഥൻ . ഇന്ത്യൻ ഭാഷയിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തുന്ന ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അപൂർവ ക്ലാസിക് . സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പൽശാല , തുരുമ്പ് കയറിയ ഉപകരണ സാമഗ്ര..