Mahmoud Darwish

Mahmoud Darwish

മഹ്‌മൂദ് ദര്‍വിഷ് (1944-2008)

പലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് ശബ്ദം നൽകിയ കവിയും എഴുത്തുകാരനുമായിരുന്നു മഹമൂദ് ദാർവിഷ്പലസ്തീൻ ദേശീയ കവിയായി കണക്കാക്കപ്പെട്ടിരുന്നു.         30-ലധികം കവിതാ സമാഹാരങ്ങളുടെയും എട്ട് ഗദ്യ പുസ്തകങ്ങളുടെയും രചയിതാവായ അദ്ദേഹം the Lenin Peace Prize, ലനൻ ഫൗണ്ടേഷൻ്റെ Lannan Cultural Freedom Prize,  ഫ്രാൻസിൽ നിന്നുള്ള the Knight of Arts and Belles Letters Medal എന്നിവ നേടിയിട്ടുണ്ട്.

 

പശ്ചിമ ഖലീലിയിലുള്ള അല്‍ബിര്‍വ ഗ്രാമത്തില്‍ ജനനം. ഇസ്രയേല്‍ സംസ്ഥാനം രൂപവത്കരിക്കപെട്ടതോടെ ദര്‍വീഷിന്റെ കുടുംബം ലബനാനിലെ ജെസ്സിനിലേക്കും

പിന്നീട് ദമൂറിലേക്കും പലായനം ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം അവര്‍ തിരിച്ചു വരികയും ഇസ്രയേലിന്റെ ഭാഗമായ ആകറിലെ ദാറുല്‍ അസദില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.  ദര്‍വീഷിന്റെ ആദ്യ കവിതാ പുസ്തകം അസാഫില്‍ ബിലാ അജിനിഹാ അഥവാ 'ചിറകൊടിഞ്ഞ കുരുവിഅദ്ദേഹത്തിന്റെ പത്തൊമ്പതാം വയസ്സിലാണ് പുറത്തുവരുന്നത്. 1970ല്‍ റഷ്യയിലേക്ക്  പോയി , ഒരു വര്‍ഷം മോസ്‌കോ സര്‍വകലാശാലയില്‍ പഠിച്ചു. 1973ല്‍ ദര്‍വിഷ് (PLO)പി.എല്‍.ഒ.യില്‍ ചേര്‍ന്നതോടെ അദ്ദേഹത്തിന് ഇസ്രയേലില്‍ പുനഃപ്രവേശനം തടയപ്പെട്ടു. 

നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ച ദര്‍വിഷിന്റെ കൃതികള്‍ 36ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അവയില്‍ പ്രധാനപ്പെട്ടവ:

Eleven Planets, Bed of the Stranger, Mural, State of Siege, Don't Apologize for What You've Done, Like Almond Flowers or Further,

Memory for Forgetfulness: August Beirut 1982,  Journal of an Ordinary Grief, The Butterfly's Burden, The Dice Player, Unfortunately It was Paradise


2008ല്‍യു.എസ്സിലെ ഹൂസ്റ്റണില്‍ വെച്ച് അന്തരിച്ചു.


Grid View:
Out Of Stock
-15%
Quickview

kuthiraye thanichakkiyathenthinu?

₹170.00 ₹200.00

കുതിരയെ തനിച്ചാക്കിയതെന്തിന്?  മഹ്‌മൂദ് ദര്‍വിഷ് വിവർത്തനം :  അംജദ് അമീൻ കാരപ്പുറംമഹ്മൂദ് ദർവിഷ് ഫൗണ്ടേഷന്റെ അനുമതിയോടെ അറബിയിൽ നിന്നും നേരിട്ടുള്ള വിവർത്തനം .പലസ്തീൻ രാഷ്ട്രത്തിന്റെ ആത്മാവിഷ്കാരങ്ങളുടെയും ആ ജനതയുടെ കൂട്ടായ ഓർമ്മകളുടെയും ശബ്ദമായിരുന്ന മഹ്മൂദ് ദർവിഷിന്റെ ഏറ്റവും പ്രശസ്തമായ കാവ്യസമാഹാരം.എന്റെ കയ്യിലെ മേഘമെന്നെ മു..

Showing 1 to 1 of 1 (1 Pages)