kuthiraye thanichakkiyathenthinu?

kuthiraye thanichakkiyathenthinu?

₹170.00 ₹200.00 -15%
Category: Poem, Middle East , Translations, Arabic, Amjad Ameen Karappuram
Original Language: Arabic
Translator: Amjad Ameen Karappuram
Translated From: لماذا تركت الحصان وحيدا (imadha tarakt alhisan wahidan)
Publisher: Green Books
Language: Malayalam
ISBN: 9789348125415
Page(s): 140
Binding: Paperback
Weight: 200.00 g
Availability: Out Of Stock

Book Description

കുതിരയെ തനിച്ചാക്കിയതെന്തിന്

മഹ്‌മൂദ് ദര്‍വിഷ് 

വിവർത്തനം :  അംജദ് അമീൻ കാരപ്പുറം

മഹ്മൂദ് ദർവിഷ് ഫൗണ്ടേഷന്റെ അനുമതിയോടെ അറബിയിൽ നിന്നും നേരിട്ടുള്ള വിവർത്തനം .

പലസ്തീൻ രാഷ്ട്രത്തിന്റെ ആത്മാവിഷ്കാരങ്ങളുടെയും ആ ജനതയുടെ കൂട്ടായ ഓർമ്മകളുടെയും ശബ്ദമായിരുന്ന മഹ്മൂദ് ദർവിഷിന്റെ ഏറ്റവും പ്രശസ്തമായ കാവ്യസമാഹാരം.


എന്റെ കയ്യിലെ മേഘമെന്നെ മുറിവേൽപ്പിക്കുന്നു.

എനിക്കെന്റെ മാതൃരാജ്യമല്ലാതെ ഒരുതരി മണ്ണുവേണ്ട

മാതൃരാജ്യം മാത്രം മതി

അതിൽ പുല്ലിന്റെയും വൈക്കോലിന്റെയും മണമുണ്ട്

ഇണക്കമുള്ള എന്റെ കുതിരയുടെ മണമുണ്ട്

അതിലെന്റെ പിതാവിന്റെ മണമുണ്ട്...

(എന്റെ കയ്യിലൊരു മേഘമുണ്ട്)

എന്നെയെങ്ങോട്ടാണ് കൊണ്ടുപോവുന്നത് പിതാവേ?

എങ്ങോട്ടെന്നില്ല മോനേ കാറ്റിന്റെ ദിശയിലേക്ക് എത്തുന്നേടത്തേക്ക്.

നമ്മുടെ കുതിരയെ വീട്ടിൽ തനിച്ചാക്കിയതെന്തേ പിതാവേ..?

അവൻ വീടിനോടിണങ്ങി നിൽക്കുമ്പോൾ അവിടെ ആൾ താമസമുള്ള പോലെയാണ് മോനേ.

വീടുകൾ മരിക്കുന്നത് അവിടെ ആളുകളൊഴിയുമ്പോഴാണ്.

                                                                             (കള്ളിച്ചെടികളുടെ അപാരത)


Write a review

Note: HTML is not translated!
    Bad           Good
Captcha