Nandanar

Nandanar

1926ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനനം. യഥാര്‍ത്ഥ പേര് പി.സി. ഗോപാലന്‍. ജീവിതക്ലേശങ്ങള്‍ മൂലം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല. 1942ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. പിന്നീട്, 1965 മുതല്‍ 1967 വരെ മൈസൂരില്‍ എന്‍.സി.സി. ഇന്‍സ്ട്രക്ടറായും തുടര്‍ന്ന് ഫാക്ടില്‍ പബ്ലിസിറ്റി വിഭാഗത്തിലും ജോലി ചെയ്തു. 1974ല്‍ അന്തരിച്ചു. ഭാര്യ: പി. രാധ. ആത്മാവിന്റെ നോവുകള്‍, അറിയപ്പെടാത്ത മനുഷ്യജീവികള്‍, ഉണ്ണിക്കുട്ടന്റെ ലോകം, മഞ്ഞക്കെട്ടിടം, ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍, അനുഭൂതികളുടെ ലോകം തുടങ്ങിയ നോവലുകളും പത്തോളം കഥാസമാഹാരങ്ങളും ഒരു നാടകവും രചിച്ചു. തിരഞ്ഞെടുത്ത കഥകളുടെ സമാഹാരവും സമ്പൂര്‍ണ്ണ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കഥകളും നോവലുകളും മറ്റു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


Grid View:
Pattalakkathakal
Pattalakkathakal
Pattalakkathakal
-15%

Pattalakkathakal

₹162.00 ₹190.00

A book by Nandanarചോര പൊടിഞ്ഞ ആത്മാവിഷ്‌ക്കാരത്തിന്റെ നിമന്ത്രണങ്ങളായിരുന്നു നന്തനാര്‍ക്ക് സാഹിത്യരചന. വികാരം തുടിക്കുന്ന ഭാഷ, ശോകാര്‍ദ്രമായ സ്മൃതികള്‍, വായനയെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന കഥകള്‍. വേറിട്ട കാല്പനിക പ്രഭാവം, അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നിന്നു...

Aayiravallikunninte Thazhvarayil
Aayiravallikunninte Thazhvarayil
Out Of Stock
-15%

Aayiravallikunninte Thazhvarayil

₹51.00 ₹60.00

Author: Nandanarമണ്ണിന്റെയും അധ്വാനത്തിന്റെയും സമവാക്യങ്ങള്‍ മാറിമറിഞ്ഞ കാലത്താണ് നാം ജീവിക്കുന്നതെങ്കിലും ആയിരവല്ലിക്കുന്ന് പകര്‍ന്നുതരുന്ന ഊര്‍ജ്ജസ്വലതയ്ക്ക് ഇന്ന് അനേക പ്രസക്തിയുണ്ട്. കര്‍ഷകരുടെ ആത്മഹത്യയിലും വഴിവിട്ട വ്യാവസായിക വികസനങ്ങളിലും ഭീതി പൂണ്ടിരിക്കുന്നവര്‍ക്കിടയില്‍ ഒരു പ്രതീക്ഷ പോലെ ആനതാഴിച്ചിറയില്‍നിന്ന് ജലമൊഴുകി വരുന്നു. പള്ളിപ്പുറ..

Manjakettidam
Manjakettidam
Manjakettidam
Out Of Stock
-15%

Manjakettidam

₹51.00 ₹60.00

Author : Nandanarക്ലാവു പിടിച്ച ജീവിതത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന കഥാപാത്രങ്ങളാണ് മഞ്ഞക്കെട്ടിടത്തിലെ താമസക്കാര്‍. വേശ്യയും പണക്കാരനും ബ്രോക്കറും വഞ്ചിക്കപ്പെടുന്ന ഭര്‍ത്താവും മാനം വിറ്റ് ജീവിതമുണ്ണുന്ന പെണ്‍കുട്ടികളും എല്ലാം തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട നല്ല ജീവിതത്തിനോട് പ്രതികാരം ചെയ്യുകയാണ്. മുറിവേറ്റ നീതി അവരുടെ സ്വത്വനിര്‍മ്മിതിയിലുടനീളമുണ..

Malayalathinte Suvarnakathakal - Nandanar നന്ദനാർ
Malayalathinte Suvarnakathakal - Nandanar നന്ദനാർ
Malayalathinte Suvarnakathakal - Nandanar നന്ദനാർ
-15%

Malayalathinte Suvarnakathakal - Nandanar നന്ദനാർ

₹191.00 ₹225.00

Author:Nanthanar , വിശപ്പും മരണവും ദുരിതവും നന്തനാര്‍ കഥകളിലെ അന്തര്‍ധാരയാകുന്നു. നന്തനാര്‍ കഥകളില്‍ വിശപ്പ് മുഖ്യകഥാപാത്രമാകുന്നു. ശരീരത്തിന്റേതു മാത്രമല്ല ഈ വിശപ്പ്, മനസ്സിന്റേതു കൂടിയാണ്. വിശപ്പ് ജീവിതത്തെ ഉടനീളം വേട്ടയാടുകയാണ്. ജീവിതാസക്തികള്‍, ദാരിദ്ര്യം, അവഗണന, അനാഥത്വം, ഏകാന്തത, രോഗങ്ങള്‍, കടങ്ങള്‍ എന്നിങ്ങനെ ദുസ്സഹമാര്‍ഗ്ഗങ്ങളിലൂട..

Anubhoothikalude lokam
Anubhoothikalude lokam
Anubhoothikalude lokam
Out Of Stock
-14%

Anubhoothikalude lokam

₹43.00 ₹50.00

Author:Nanthanarമലയാള കഥയുടെ കാല്പനിക'ാവത്തിന് ഋതു'ംഗി യണിയിച്ച കഥാകാരന്മാരില്‍ പ്രമുഖനാണ് നന്തനാര്‍. ആത്മാവിന്റെ നോവുകളെ നേര്‍ത്ത ഒരു സംഗീതം പോലെ നന്തനാര്‍ കഥയില്‍ വിന്യസിച്ചു. പ്രാണസങ്കടത്താല്‍ വിതുമ്പുന്ന ഒരു കഥാഹൃദയം നന്തനാര്‍ എന്നും കൊണ്ടുനടന്നിരുന്നു. ആ ഹൃദയ ത്തില്‍നിന്നും വാര്‍ന്നു വീണ നോവലാണ് അനു'ൂതി കളുടെ ലോകം. അനു'ൂതികളില്‍ സര്‍വ്വഥാ അ'ിര..

Showing 1 to 5 of 5 (1 Pages)