Narayanan Kottapurath
നാരായണന്‍ കൊട്ടാപ്പുറത്ത്
1954 ജൂണ്‍ 15ന് തൃശ്ശൂര്‍ ജില്ലയില്‍ കോലഴി വില്ലേജ് പോട്ടോര് ദേശത്ത് മാവട്ട് മാധവന്‍ നായരുടേയും കൊട്ടാപ്പുറത്ത് കാര്‍ത്ത്യായനി അമ്മയുടേയും രണ്ടാമത്തെ മകനായി ജനിച്ചു.20-ാം വയസ്സില്‍ പോലീസ് കോണ്‍സ്റ്റബിളായി ചേര്‍ന്ന് 55-ാം വയസ്സില്‍ തൃശ്ശൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ നിന്ന് വിരമിച്ചു. സര്‍വ്വീസിലിരിക്കെ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ആദ്യമായി തുടങ്ങിയ ഓപ്പന്‍ സ്‌കീമില്‍ എന്‍ട്രന്‍സും തുടര്‍ന്ന് ബി.എ. (എക്കണോമിക്‌സ്) പരീക്ഷയും എഴുതി. പെന്‍ഷന്‍ പറ്റിയതിനുശേഷം യശഃശ്ശരീരനായ അഭിവന്ദ്യ ഡോക്ടര്‍ എ.ആര്‍.ആര്‍. വര്‍മ്മസാറിന്റെ വരടിയം എന്ന സ്ഥലത്തുള്ള ആസ്പത്രിയില്‍ നേച്വറോപ്പതിയും അഭ്യസിച്ചിട്ടുണ്ട്.
KAVITHAGRAHAM
Book by Narayanan Kottapurathനാരായണന്‍ കൊട്ടാപ്പുറത്ത്നാരായണന്‍ കൊട്ടാപ്പുറത്ത് എന്ന പേരില്‍ എഴുതുന്ന ഈ പഴയ പോലീസുകാരന് കവിതയുണ്ട് എന്ന് ഞാനറിഞ്ഞിരുന്നില്ല. ജോലിയില്‍നിന്ന് വിരമിച്ച് സ്വസ്ഥമായി കഴിയുന്ന നാരായണന്‍കുട്ടിയില്‍ ഉറങ്ങിക്കിടന്ന കാവ്യവാസന ഇപ്പോള്‍ മുളപൊട്ടി ഇലവിരിഞ്ഞു കാണുന്നതില്‍ സന്തോഷമുണ്ട്. ഇത്തിരി ദാര്‍ശനികതയിലേക്ക് ചെരിഞ്ഞു നില്‍ക്ക..