P A Anish

പി.എ. അനിഷ്
1980ല്‍ തൃശൂര്‍ ജില്ലയിലെ എളനാട് ജനനം. വിദ്യാഭ്യാസം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല,
ഒറ്റപ്പാലം എന്‍.എസ്.എസ് ട്രെയ്‌നിങ് കോളേജ്. 2004ല്‍ കവിതയ്ക്ക് യുവധാര സാഹിത്യഅവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം. 'കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും' എന്ന കവിതാസമാഹാരത്തിന്
വൈലോപ്പിള്ളി സാഹിത്യപുരസ്‌കാരം നേടി.ഇപ്പോള്‍ ഭാരതീയ വിദ്യാഭവന്‍തൃശൂര്‍ കേന്ദ്രത്തില്‍ അധ്യാപകന്‍.
Kaduva കടുവ
കടുവ by പി.എ. അനിഷ്പ്രകൃതിയിലെയും കാവ്യലോകത്തിലെയും സൂക്ഷ്‌മാനുഭവങ്ങളുടെ സഞ്ചയികയാണ് പി.എ. അനിഷിൻ്റെ കവിതകൾ. ശൂന്യതയിൽ നിന്നു പോലും അർഥഭാവങ്ങൾ വായിച്ചെടുക്കുന്ന കവിയുടെ കണ്ണുകൾ അനിഷിന്റെ കവിതയിൽ ഉന്മീലനം ചെയ്യുന്നു. ഞാനും നീയും എന്ന വൈയക്തികതയിൽ നിന്നും നമ്മൾ എന്ന സാമൂഹികതയിലേക്ക് വളർന്നു ശിഖരം വീശുന്ന ഒരു കാവ്യലോകം ഇവിടെ..
Mannaya Mannokke Maramaya Maramokke
A book by P.A.Anish , നിശ്ശബ്ദമായും ശബ്ദമുയർത്തിയും ഹൃദയം പകുത്തു വെയ്ക്കുന്ന കവിതകൾ. വാചാലവും നിഗൂഢവും രഹസ്യവുമായ ജീവിതവീക്ഷണങ്ങൾ. കണ്മുന്നിലുള്ള സാമൂഹിക ജീവിതത്തിന്റെ ദാർശനികമാനങ്ങൾ. ഒരു കണ്ണാടിയിലെന്നതുപോലെ കാണുന്നു. സത്യവും യാഥാർത്ഥ്യവും കവിതകളിൽ തേടുന്ന ആത്മാന്വേഷണങ്ങൾ..




