Kaduva  കടുവ

Kaduva കടുവ

₹85.00 ₹100.00 -15%
Author:
Category:Poems, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103995
Page(s):68
Binding:Paper Back
Weight:160.00 g
Availability: In Stock

Book Description

കടുവ   by  പി.. അനിഷ്

പ്രകൃതിയിലെയും കാവ്യലോകത്തിലെയും സൂക്ഷ്മാനുഭവങ്ങളുടെ സഞ്ചയികയാണ് പി.. അനിഷിൻ്റെ കവിതകൾ.

ശൂന്യതയിൽ നിന്നു പോലും അർഥഭാവങ്ങൾ വായിച്ചെടുക്കുന്ന കവിയുടെ കണ്ണുകൾ അനിഷിന്റെ കവിതയിൽ ഉന്മീലനം ചെയ്യുന്നു. ഞാനും നീയും എന്ന വൈയക്തികതയിൽ നിന്നും നമ്മൾ എന്ന സാമൂഹികതയിലേക്ക് വളർന്നു ശിഖരം വീശുന്ന ഒരു കാവ്യലോകം ഇവിടെ തുറക്കപ്പെടുന്നു.

സഹൃദയനായ വായനക്കാരൻ്റെ ഭാവനയെയും വികാരത്തെയും വിചാരത്തെയും ഈ കവിതകൾ അഭിസംബോധന ചെയ്യുന്നു. വരിഞ്ഞു മുറുക്കലിലല്ല, അഴിവിൻ്റെ ഇറുക്കത്തിലാണ് പ്രണയം ഒരു സ്വതന്ത്രരാഷ്ട്രമാകുന്നത് എന്ന് അനിഷിൻ്റെ കവിത ലോകത്തെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

വയലും പരുന്തും ബോഗൻവില്ലയും കടുവയും എന്നിങ്ങനെയുള്ള വിരുദ്ധവും വ്യത്യസ്തവുമായ ബിംബങ്ങൾകൊണ്ട് കവിതയുടെ മായാപിഞ്ഛിക വിടർത്തുന്ന രചനകൾ ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നു.

ഡോ എം കൃഷ്ണൻ നമ്പൂതിരി


 


Write a review

Note: HTML is not translated!
   Bad           Good
Captcha