Prof K Chandran

Prof K Chandran

പ്രൊഫ. കെ. ചന്ദ്രന്‍
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത പനമണ്ണയില്‍ ജനനം. അച്ഛന്‍: പറങ്ങോടന്‍ പൂജാരി. അമ്മ: ചെറോണ.
വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. ജ്യേഷ്ഠസഹോദരന്മാരുടെ സംരക്ഷണത്തില്‍ ബാല്യകാലജീവിതം.
പനമണ്ണ യു.പി.സ്കൂള്‍, അനങ്ങനടി ഹൈസ്കൂള്‍, പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയാ കോളേജ്, കോയമ്പത്തൂര്‍  ഭാരതീയാര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ, എം.ഫില്‍ ബിരുദം. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായി സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനമാരംഭിച്ചു. വളരെ വൈകാതെ കോളേജിയേറ്റ് എഡ്യൂക്കേഷന്‍ സര്‍വ്വീസിലേക്ക് മാറി. തൃശ്ശൂര്‍ ഗവണ്‍മെന്‍റ് കോളേജ്, മാനന്തവാടി ഗവണ്‍മെന്‍റ് കോളേജ്, പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി  സേവനമനുഷ്ഠിച്ചു. 2007ല്‍ ഗവണ്‍മെന്‍റ് വിക്ടോറിയാ കോളേജില്‍  നിന്നും അസോസിയേറ്റ് പ്രൊഫസറായി വിരമിച്ചു.
കൃതികള്‍: Development of Economic Thought, The Relevance of Marxism Today (സെമിനാര്‍ പ്രബന്ധം),  പാട്ടിന്‍റെ ചൂട്ടുകള്‍ (നാടന്‍പാട്ട് സമാഹാരം).നിറമുള്ള ഓര്‍മ്മകള്‍ എന്ന കൃതി ഗ്രീന്‍ ബുക്സ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടന്‍കലയുമായി ബന്ധപ്പെട്ട നിരവധി  ലേഖനങ്ങള്‍ ആനുകാലികങ്ങളിലും ഫോക്ലോര്‍  മാസികകളിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. വള്ളുവനാട്ടിലെ  നാടന്‍കലാ പാരമ്പര്യമുള്ള കുടുംബാംഗമായതു കൊണ്ട് വളരെ  ചെറുപ്പത്തില്‍ തന്നെ പാരമ്പര്യ നാടന്‍കലകളില്‍ പ്രാവീണ്യം നേടി. 1996ല്‍ ആരംഭിച്ച നാടന്‍കലാ പഠന ഗവേഷണ കേന്ദ്രം,
കാവേറ്റം - നാട്ടറിവു പാട്ടുകള്‍ എന്നീ നാടന്‍കലാ കൂട്ടായ്മകളുടെ സ്ഥാപക സെക്രട്ടറിയാണ്. നാടന്‍ കലാകാരന്മാരുടെ സംസ്ഥാനതല കൂട്ടായ്മയായ  നാട്ടുകലാകാരക്കൂട്ടം എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്‍റാണ്. ഇപ്പോള്‍ നാട്ടുകലാകാര യൂണിയന്‍ എന്ന സംഘടനയുടെ  ജില്ലാ പ്രസിഡന്‍റാണ്. തൊറപ്പാളയം റസിഡന്‍റ്സ് & വെല്‍ഫെയര്‍ അസോസിയേഷന്‍, ശ്രീ മങ്ങാട്ടിരി അയ്യപ്പസ്വാമി ക്ഷേത്രം  ഭരണസമിതി എന്നിവയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധമുള്ള കുടുംബമായതിനാല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നാട്ടിലെ ട്രേഡ് യൂണിയന്‍ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.  കോളേജ് വിദ്യാഭ്യാസ കാലത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥി  പ്രസ്ഥാനത്തിന്‍റെ അമരക്കാരനായിരുന്നു.  യുവജനസംഘടനാ രംഗത്തും കോളേജ് അധ്യാപക സംഘടനാ
രംഗത്തും സജീവമായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്തും  കലാസാംസ്കാരിക രംഗത്തും ഇന്നും സജീവമാണ്.
ഭാര്യ : ശ്രീമതി എ.എം. ലത. (റിട്ട. സ്കൂള്‍ പ്രധാനാധ്യാപിക).   
മക്കള്‍ : കെ.പി. വിവേക് ചന്ദ്രന്‍ (അസിസ്റ്റന്‍റ് പ്രൊഫസര്‍,
ബിറ്റ്സ് പിലാനി എഞ്ചിനീയറിംഗ് കോളേജ്, ഗോവ),  ഡോ. കെ.പി. വിനീത് ചന്ദ്രന്‍ (അസിസ്റ്റന്‍റ് പ്രൊഫസര്‍, എമര്‍ജന്‍സി മെഡിസിന്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കല്‍ സയന്‍സ്, ന്യൂഡല്‍ഹി),
മരുമക്കള്‍ : അശ്വതി അശോക് കുമാര്‍ (യൂ.ട്യൂബര്‍),
ഡോ. ഗ്രീഷ്മ ശശി (അസിസ്റ്റന്‍റ് പ്രൊഫസര്‍, ഗവണ്‍മെന്‍റ്
മെഡിക്കല്‍ കോളേജ്, കോഴിക്കോട്).
കൊച്ചുമകള്‍ : അഗ്നിക വിവേക് (ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി).
മേല്‍വിലാസം : 15/240, ഫീനിക്സ്,
തൊറപ്പാളയം, പാലക്കാട് - 678001
Mob : 9447067235
Email: chandrankpanamanna@gmail.com


Grid View:
-15%
Quickview

Niramulla Ormakal

₹476.00 ₹560.00

നിറമുള്ള ഓര്‍മ്മകള്‍ പ്രൊഫ. കെ. ചന്ദ്രന്‍അനീതിക്കെതിരായ സമരങ്ങള്‍, ചെങ്കൊടിപ്രസ്ഥാനമൊന്നിച്ചുള്ള അചഞ്ചലമായ സഞ്ചാരം, ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ നടത്തിയ പരിശ്രമങ്ങള്‍, കലയുടെയും സംസ്കാരത്തിന്‍റെയും മേഖലകളിലേക്കുള്ള സമാന്തരയാത്രകള്‍ കുടുംബജീവിതാനുഭവങ്ങളും പാഠങ്ങളും അങ്ങനെ വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളിലുള്ള വൈവിധ്യസമൃദ്ധിയുടെ സത്യസന്ധമായ ..

-15%
Quickview

Nadankalakal Nadinte Sampathu

₹230.00 ₹270.00

നാടന്‍കലകള്‍ നാടിന്‍റെ സമ്പത്ത് പ്രൊഫ. കെ. ചന്ദ്രന്‍നമ്മുടെ പഴയ കാലവും ആ കാലത്തിന്‍റെ കണ്ണീരും പുഞ്ചിരിയും വേനലും മഴയും കലര്‍ന്ന മനുഷ്യജീവിതത്തിന്‍റെ ഗാഥ. പനമണ്ണ എന്ന പഴയ ഗ്രാമം. ചന്ദ്രന്‍റെ മനസ്സില്‍ ഈ ഗ്രാമത്തിന്‍റെ കലകള്‍, നാട്ടറിവുകള്‍, നാടന്‍പാട്ടുകള്‍, അനുഷ്ഠാനകലകളായ പൂതനും തിറയും, പൊറാട്ടുകളി, പാങ്കളി തുടങ്ങിയ നാടന്‍ സംസ്കൃതിയുടെ ചരിത്രവും വ..

Showing 1 to 2 of 2 (1 Pages)