Niramulla Ormakal

Niramulla Ormakal

₹476.00 ₹560.00 -15%
Category: Memoirs
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486052
Page(s): 404
Binding: Paper Back
Weight: 450.00 g
Availability: In Stock

Book Description

നിറമുള്ള ഓര്‍മ്മകള്‍
പ്രൊഫ. കെ. ചന്ദ്രന്‍
അനീതിക്കെതിരായ സമരങ്ങള്‍, ചെങ്കൊടിപ്രസ്ഥാനമൊന്നിച്ചുള്ള അചഞ്ചലമായ സഞ്ചാരം, ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ നടത്തിയ പരിശ്രമങ്ങള്‍, കലയുടെയും സംസ്കാരത്തിന്‍റെയും മേഖലകളിലേക്കുള്ള സമാന്തരയാത്രകള്‍ കുടുംബജീവിതാനുഭവങ്ങളും പാഠങ്ങളും അങ്ങനെ വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളിലുള്ള വൈവിധ്യസമൃദ്ധിയുടെ സത്യസന്ധമായ അവതരണം... അതാണീ കൃതി.  

സഖാവ് എം.എ. ബേബി

വ്യക്തിയുടെ ചരിത്രം കാലഘട്ടത്തിന്‍റെയും കാലഘട്ടത്തിന്‍റെ ചരിത്രം വ്യക്തിയുടെയും കൂടിയായി മാറിത്തീരുന്ന രചന. ബാല്യകൗമാരങ്ങളുടെ ഘട്ടംവരെ അനുഭവങ്ങള്‍ തന്നെയാണ് എഴുത്തിനു പ്രമാണം ആയിട്ടുള്ളത്. എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്കും കാവേറ്റം പോലെയുള്ള സാംസ്കാരിക സംഘടനയിലേക്കും വരുമ്പോള്‍ അക്കാലത്തെ ഓര്‍മ്മക്കുറിപ്പുകളോ എഴുതിവെച്ച മറ്റെന്തെങ്കിലുംകൂടി എഴുത്തിന് ആധാരമായിട്ടുണ്ടാകാം എന്ന് കരുതേണ്ടിവരും. നിലപാടുതന്നെയാണ് ജീവിതമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഇതിലെ ഓര്‍മ്മകള്‍ വെളിപ്പെടുത്തുന്നുണ്ട്. സാമൂഹ്യബന്ധങ്ങളുടെ സമാഹാരമാണ് ഓരോ മനുഷ്യരും എന്നതിനെ അടിവരയിടുന്ന ഓര്‍മ്മക്കുറിപ്പ് കൂടിയാണ് ഇത്.

ഡോ. കെ.എം. ഭരതന്‍

സ: ചന്ദ്രന്‍റെ 'നിറമുള്ള ഓര്‍മ്മകള്‍' സ്വന്തം ജീവിതയാത്രയുടെ നേര്‍ചിത്രമാണെന്നെനിക്കുറപ്പുണ്ട്. തിക്തമായ ജീവിതാനുഭവങ്ങളുടെ ആഴക്കടല്‍ നീന്തിക്കയറി, ജീവിതം വെട്ടിപ്പിടിച്ച, എന്‍റെ പ്രിയ സഖാവ് ചന്ദ്രന്‍റെ ജീവിതത്തിന്‍റെ വിയര്‍പ്പിന്‍റെ മണമുള്ള, നിറമുള്ള ഓര്‍മ്മകള്‍. എന്നുമെന്നും ഓര്‍ത്തിരിക്കാന്‍ തക്കവിധം ഈടുറ്റ രചന.
സഖാവ് ഹൈദ്രോസ് തോപ്പില്‍

Write a review

Note: HTML is not translated!
    Bad           Good
Captcha