Sathar Adhoor
തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ളആദൂര്‍ സ്വദേശി. ആനുകാലികങ്ങളില്‍കഥയും കവിതയും നോവലും എഴുതുന്നു.2008 മുതല്‍ മൈക്രോ രചനകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്Tiny ബുക്കുകള്‍ പ്രസിദ്ധീകരിച്ചതിലൂടെഒട്ടനവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടി.ലിംക്കാബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് (2011, 2012, 2013),യൂണിക്ക് വേള്‍ഡ് റെക്കോര്‍ഡ്‌സ് (2012),മിറാക്കിള്‍സ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (2012),ഏഷ്യ വേള്‍ഡ് റെക്കോര്‍ഡ്‌സ് (2012),വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്ത്യ (2013), റെക്കോര്‍ഡ് സെറ്റര്‍ (2013),ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് (2014),റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്ലിക്(2014),ഇന്ത്യാസ് ബെസ്റ്റ് അച്ചീവര്‍ (2015),ഏഷ്യ ബുക്ക് ഓഫ് റോക്കോര്‍ഡ്‌സ് (2015),യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (2016)2016ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് നേടിയതിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചു.
Mahallu
തന്റെ നാടിന്റെ കഥ പറയാന്‍ ആ നാടിന്റെ ചെത്തവും ചൂരുമുള്ള ഭാഷ തന്നെ വേണെമെന്ന തിരിച്ചറിവും അത് കൃത്യമായി ചെയ്യാനുള്ള അസാമാന്യമായ കൈയടക്കവും സത്താറിനെ ബഷീറിന്റെയും വിജയന്റെയും കാലടികള്‍ പിന്തുടരാന്‍ കരുത്തനാക്കുന്നു. അസാമാന്യമായ കൈയടക്കത്തോടെ എഴുതിയ നല്ല നാട്ടുമണമുള്ള നോവല്‍. - ടി. ഡി. രാമകൃഷ്ണന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ സത്താര്‍ ആദൂറിന്റെ കൃതി..
Thiranjedutha Haiku Kavithakal
Book By Sathar Adhoor സത്താര്‍ ആദൂറിന്റെ കവിതകള്‍ വികാരങ്ങളുടെ ജലക്കയങ്ങളോ ആത്മാവിന്റെ ബോധനിലാവോ അല്ല ജീവിതത്തിനുള്ള ന്യായീകരണങ്ങളും നിലനില്പിന്റെ മൗനഗീതങ്ങളും യാഗക്രിയപോലെ വിശുദ്ധവുമായ മിന്നല്‍പ്പിണരുകളുടെ വെളിച്ചവുമാണ്...