Sreedharan pallikkara
ശ്രീധരന്‍ പള്ളിക്കര
1941 തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയില്‍ ജനനം. , അച്ഛന്‍: എം. നാരായണന്‍ നായര്‍. അമ്മ: വി.ടി. ജാനകിയമ്മ. മുപ്പതുവര്‍ഷത്തെ അധ്യാപകജീവിതം. മൂന്ന് കവിതാസമാഹാരങ്ങള്‍. അഞ്ച് കഥാസമാഹാരങ്ങള്‍. ഒരു നോവല്‍.പുരസ്‌കാരങ്ങള്‍: നൂറ്റൊന്ന് കവിതകള്‍(മൂടാടി ദാമോദരന്‍ അവാര്‍ഡ്), ജന്മാന്തരങ്ങള്‍ (കെ.എ കൊടുങ്ങല്ലൂര്‍ പുരസ്‌കാരം), കുറവനും കുറത്തിയും (വി.പി. മുഹമ്മദ് പുരസ്‌കാരം), നാലാമത്തെ നക്ഷത്രം - കഥാസമാഹാരം (നന്തനാര്‍ പുരസ്‌കാരം).
ഭാര്യ: പങ്കജാക്ഷി. മക്കള്‍: വിഷ്ണു, വീണ.
വിലാസം: ശ്രീധരന്‍ പള്ളിക്കര, പി.ഒ. കടല്ലൂര്‍,
തിക്കോടി Via, കോഴിക്കോട്.
ഫോണ്‍ : 9961330985
Idayante Aakasham
Idayante Aakasham written by Sreedharan pallikkara , വയനാടിന്‍റെ ഗൃഹാതുരത്വം പേറുന്ന കുടിയേറ്റക്കാരുടെ ഓര്‍മ്മയില്‍ ഒരു സാമൂഹികചിത്രം വരച്ചുവെയ്ക്കുന്നു. വയനാടിന്‍റെ മൂടല്‍മഞ്ഞില്‍ നിറയുന്ന ലക്കിടി. കാപ്പിത്തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന പുരോഹിതനും കപ്യാരും ആദിവാസികുടുംബങ്ങളും. അവരെ സംരക്ഷിക്കാനെന്ന വ്യാജേന എത്തുന്ന നാഗരികര്‍..