Dr M K Lohidhasan

ഡോ. എം.കെ. ലോഹിദാസൻ
1968ൽ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് കരിക്കാട് ജനനം. അച്ഛൻ: കുഞ്ഞൻ. അമ്മ: കാർത്ത്യായനി.
വിദ്യാഭ്യാസം: കരിക്കാട് സി.എം.എൽ.പി. സ്‌കൂൾ, അക്കിക്കാവ് താരപ്പൻ മെമ്മോറിയൽ ഹൈസ്‌കൂൾ, പ്രീഡിഗ്രി, സുവോളജിയിൽ ബിരുദം (ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ്), സുവോളജിയിൽ മാസ്റ്റർ ബിരുദം (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്), ബി.എഡ്. (കോഴിക്കോട് ഫാറൂഖ് ട്രെയിനിംഗ് കോളേജ്), എം. എഡ്.(കോഴിക്കോട് സർവ്വകലാശാല), എം.ഫിൽ. (മധുര കാമരാജ് സർവ്വകലാശാല). വിദ്യാഭ്യാസത്തിൽ ഡോക്‌ടറേറ്റ് (മഹാത്മാഗാന്ധി സർവ്വകലാശാല)
എടവണ്ണ ജാമിയ നദവിയ ട്രെയിനിംഗ് കോളേജ്, കോഴിക്കോട് സർവ്വകലാശാലയുടെ മഞ്ചേരി ബി. എഡ്. സെൻ്റർ, കോഴിക്കോട് സർവ്വകലാശാലയുടെ തളി ബി. എഡ്. സെൻ്റർ, കോഴിക്കോട് മാവൂർ ഗവൺമെന്റ് ഹൈസ്‌കൂൾ, തൃശ്ശൂർ ജില്ലയിലെ പഴഞ്ഞി ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും പാലക്കാട്, തൃശ്ശൂർ, ഇടുക്കി, മലപ്പുറം ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളിൽ (ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ആൻ്റ് ട്രെയിനിംഗ്, DIET) ലക്‌ചറർ, സീനിയർ ലക്ചറർ, പ്രിൻസിപ്പാൾ ചുമതലകളിലും സേവനം അനുഷ്ഠിച്ചു.
വിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്ഥാനതല പരിശീലന പരിപാടികളിൽ വിഷയ വിദഗ്ധനായി പങ്കെടുത്തു. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ അക്കാദമിക നേതൃത്വം വഹിച്ചു. എസ്.സി.ഇ.ആർ.ടി., സീമാറ്റ്, സമഗ്രശിക്ഷാ കേരള തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന പദ്ധതികളിൽ വിഷയ വിദഗ്ധനായും പങ്കാളിയായും പ്രവർത്തിച്ചു. അന്താരാഷ്ട്ര ജേർണലുകളിൽ വിദ്യാഭ്യാസ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.
കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ (കേരള ഘടകം) നൽകുന്ന 2020ലെ മികച്ച ടീച്ചർ എഡ്യൂക്കേറ്റർക്കുള്ള കെ. സോമൻ മെമ്മോറിയൽ അവാർഡും വിജ്ഞാൻ ഇന്റർനാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്.
ഇ-മെയിൽ: lohidhasanm@gmail.com.
Adhyapanathinte Aakasam
അധ്യാപനത്തിന്റെ ആകാശം by ഡോ. എം.കെ. ലോഹിദാസൻനിങ്ങൾ ഈ പുസ്‌തകം വായിക്കുക. നന്മയുടെ ആ പൂമരം വേരറ്റുവീണിട്ടില്ല എന്ന് നിങ്ങൾക്കു ബോധ്യമാവും. വളരെ അപൂർവമായിട്ടാണെങ്കിലും ഒരു മരം തണൽ ചൊരിഞ്ഞുകൊണ്ടും പൂക്കൾ ഉതിർത്തുകൊണ്ടും ഇപ്പോഴും നിൽപ്പുണ്ട് എന്ന് ആശ്വാസത്തോടെ തിരിച്ചറിയും. ആ മരത്തിന്റെ പേരാകുന്നു ലോഹിദാസൻ.അഷ്ടമൂർത്തിഅധ്യാപനം അതിൻ്റെ എല്ലാ ഔപചാരിക..


