Bimal S

ബിമല്‍ എസ്.
ആലപ്പുഴ ജില്ലയില്‍, ചേര്‍ത്തല താലൂക്കില്‍, ഉഴുവ എന്ന സ്ഥലത്ത് 1970 നവംബര്‍ 11ന് ജനനം.
അച്ഛന്‍: കെ. ശങ്കരന്‍കുട്ടി നായര്‍ (അധ്യാപകന്‍, സാഹിത്യകാരന്‍) അമ്മ: ബി. സുഭദ്രാമ്മ (അദ്ധ്യാപിക).
ചേര്‍ത്തല, ഉഴുവ എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളില്‍ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം, ചേര്‍ത്തല സെന്റ ്മൈക്കിള്‍സ് കോളേജ്, ആലപ്പുഴ സനാതനധര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍നിന്നും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ എടുത്തിട്ടുണ്ട്.
2001 മുതല്‍ കേരള സര്‍ക്കാരിന്റെ ലീഗല്‍ മെട്രോളജി വകുപ്പില്‍ ജോലി ചെയ്യുന്നു.
'കാലത്തിന്റെ ഗീതികള്‍' എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും പത്രങ്ങളിലും ഫീച്ചര്‍, ചെറുകഥകള്‍ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ എറണാകുളത്തെ കാക്കനാട് ലീഗല്‍ മെട്രോളജി ഭവനില്‍ ഡെപ്യൂട്ടി കണ്‍ട്രോളറായി സേവനമനുഷ്ഠിക്കുന്നു.
ഭാര്യ: ആശ കെ. നായര്‍ (ഭാരതീയവിദ്യാഭവന്‍, ഏരൂര്‍, തൃപ്പുണിത്തുറ) മക്കള്‍: ശ്രുതി, ശ്രീധര്‍ (വിദ്യാര്‍ത്ഥികള്‍)
വിലാസം : കൃഷ്ണാലയം, XIV/178, പുല്‍പ്ര
ലൈന്‍,
ആദംപിള്ളിക്കാവ് റോഡ്, വടക്കേക്കോട്ട, തൃപ്പുണിത്തുറ 682301
ഇമെയില്‍: bimalsankarankuttynair@gmail.com
Sabay
സബെ - പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം ബിമല്‍ എസ്.ഓരോ മനുഷ്യരുടെയും പ്രണയഭാഷകൾ വിഭിന്നവും വളരെ കുറച്ച് പേർക്ക് മാത്രം മനസ്സിലാകുന്നതുമാണ്. ഒരു ദേശത്ത് മാത്രം പ്രചാരത്തിലുള്ള പ്രദേശികഭാഷ പോലെ. 'സബെ' അത്തരമൊരു പ്രദേശികഭാഷാ പദമാണ്. സബെ എന്ന വാക്കിന്റെ അർത്ഥം യാദൃച്ഛികമായോ അല്ലാതെയോ എഴുത്തുകാരൻ കൊണ്ടുവരുന്നു - സ്നേഹം, അതാണ് ആ വ..


