Dr Reji D Nair
ഡോ.റെജിഡി.നായര്‍
അധ്യാപകന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍.വിദ്യാഭ്യാസം: 1997-ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റ്.എത്യോപ്യയിലെ അര്‍ബാമിഞ്ച് യൂണിവേഴ്‌സിറ്റി, സൗദി അറേബ്യയിലെ റോയല്‍ കമ്മീഷന്‍ കോളേജ് എന്നിവിടങ്ങളില്‍ അസ്സിസ്റ്റന്റ് പ്രൊഫസറായി
സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'ഗ്രാമത്തില്‍ ഒരു അവധിക്കാലം' എന്ന കുട്ടികളുടെ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഗുഡ് ടൈംസ് ബുക്‌സ്, ന്യൂഡല്‍ഹി 'സമ്മര്‍വെക്കേഷന്‍' എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്ക്കര്‍ ഫെലോഷിപ്പ് അവാര്‍ഡ് (2006), ഗീതാഞ്ജലി സാംസ്‌കാരിക വേദിയുടെ
പ്രവാസ സാഹിത്യ പുരസ്‌കാരം (2016) തുടങ്ങിയ പുരസ്‌കാരങ്ങള്‍.സാന്ദ്രസ്പര്‍ശം (2017) എന്ന ഹ്രസ്വചിത്രത്തിന്റെ
നിര്‍മ്മാതാവ് കൂടിയാണ് റെജി.ഇപ്പോള്‍ യു.എ.ഇയില്‍ ഹയര്‍ കോളേജ് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.നിരവധി കൃതികളുടെയും രചയിതാവാണ്.
Oru Pravasiyude Dairykurippukal
പുരുഷന്മാരുടെ പങ്കപ്പാടുകളാണ് ഗള്‍ഫ് കഥകളില്‍ അധികവും. എന്നാല്‍ ഇവിടെ മണലാരണ്യത്തില്‍ ജോലി നോക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ കഥയും ചേര്‍ത്തുവയ്ക്കുന്നു. പലപ്പോഴും ആരും കാണാതെ പോകുന്ന കഥകള്‍. അടക്കി വയ്ക്കുന്ന വികാര വിചാരങ്ങളുമായി അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. റെജിയുടെ മുന്‍കാല രചനകളില്‍ നിന്ന് 'പ്രവാസിയു..