M S Govindankutty

എം.എസ്. ഗോവിന്ദന്‍കുട്ടി
അച്ഛന്‍: മേച്ചേരിവളപ്പില്‍ എം.കെ. ശങ്കരന്‍കുട്ടി എഴുത്തച്ഛന്‍. അമ്മ: മാടക്കത്തറ മുപ്പനാട്ട് ലക്ഷ്മിയമ്മ.
സ്വദേശം: തൃശ്ശൂര്‍ ജില്ലയിലെ ചൂരക്കാട്ടുകര.
ചൂരക്കാട്ടുകര ഗവ. യു.പി സ്‌കൂള്‍, ശ്രീരാമകൃഷ്ണ സംസ്‌കൃത പാഠശാല, പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹൈസ്‌കൂള്‍, തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ്, തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജ്, തൃശ്ശൂര്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ എഡ്യൂക്കേഷന്‍ (IASE) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
1983ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഹൈസ്‌കൂള്‍ അദ്ധ്യാപകനായും വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു. 2017 ജൂണ്‍ 30 ന് വിരമിച്ചു.
SCERT വിദഗ്ദ്ധ സമിതി അംഗം, കോഴിക്കോട് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ആകാശവാണിയിലെ 'വിദ്യാരംഗം', 'ഗാന്ധിമാര്‍ഗം' എന്നീ പരിപാടികളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും, ദൂരദര്‍ശന്‍ (ഗാന്ധിദര്‍ശന്‍ പരിപാടി), സംസ്ഥാന പൈതൃക വകുപ്പ്, പി.എന്‍. പണിക്കര്‍ സ്മാരക ഫൗണ്ടേഷന്‍ എന്നിവര്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരികളില്‍ ക്വിസ് മാസ്റ്റര്‍ ആവുകയും
ചെയ്തു. മാതൃഭൂമി, കലാകൗമുദി, സാഹിത്യപോഷിണി, ഗോകുലം ശ്രീ തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. സ്‌കൂളിലും കോളേജിലുമായി 25ലധികം സാമൂഹ്യശാസ്ത്ര പൈതൃക പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കൃതി: ആല്‍മരം, ആത്മാവ്, ഇന്ത്യ.
പുരസ്‌കാരങ്ങള്‍: വടക്കാഞ്ചേരി സൗഹൃദം സെന്ററിന്റെ 2024ലെ 'ഗാന്ധി മിത്രം' പുരസ്‌കാരം, തിരുവനന്തപുരം അക്ഷരദീപം ട്രസ്റ്റിന്റെ 2025ലെ 'വിജ്ഞാന്‍ ശ്രേഷ്ഠ' പുരസ്‌കാരം, കോഴിക്കോട് ചങ്ങമ്പുഴ അനുസ്മരണ സമിതിയുടെ 2026ലെ 'ചങ്ങമ്പുഴ സാഹിതി' പുരസ്‌കാരം.
Email: msgovindankutty61@gmail.com
Kallil Ezhuthiya Kavithakal
കല്ലില്‍ എഴുതിയ കവിതകള്‍ എം.എസ്. ഗോവിന്ദന്‍കുട്ടിഭാരതീയ ഗണിത ശാസ്ത്രപാരമ്പര്യത്തെക്കുറിച്ചും ഇന്ത്യൻ തപാൽ ശൃംഖലയെക്കുറിച്ചും തപാൽ മുദ്രകളിൽ ഇടംനേടിയ വനിതാരത്നങ്ങളെക്കുറിച്ചും ഇന്ത്യയുടെ ചെസ് പാരമ്പര്യത്തെക്കുറിച്ചും ബക്കിംഗ്ഹാം കൊട്ടാരംവരെ ചെന്നെത്തിയ കുച്ചിപ്പുഡിയെക്കുറിച്ചും ഇന്ത്യയിലെ ക്ഷേത്ര ശില്പങ്ങളെക്കുറിച്ചുമെല്ലാം ഗോവിന്ദൻകുട്ടിയുടെ..


