Prakasan Madikkai

Prakasan Madikkai

പ്രകാശന്‍ മടിക്കൈ

കവി, നോവലിസ്റ്റ്. കാസര്‍കോട് ജില്ലയിലെ മടിക്കൈയില്‍ ജനനം. അച്ഛന്‍ : കെ.കൃഷ്ണന്‍. അമ്മ : പി.ജാനകി. കൃതികള്‍: മൂന്ന് കല്ലുകള്‍ക്കിടയില്‍, തെറ്റും ശരിയും (കവിതാസമാഹാരങ്ങള്‍), കൊരുവാനത്തിലെ പൂതങ്ങള്‍ (നോവല്‍). പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ്, മഹാകവി പി.കുഞ്ഞിരാമന്‍നായര്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ മഹാകവി പി.സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, ഗ്രീന്‍ ബുക്‌സ് നോവല്‍ അവാര്‍ഡ്, ഷെറിന്‍ - ജീവരാഗം നോവല്‍ പുരസ്‌കാരം, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, എന്‍.എന്‍.പിള്ള സ്മാരക നോവല്‍ അവാര്‍ഡ്. കവിതകള്‍ ഇംഗ്ലീഷ്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പെരിയ ജി.എല്‍.പി.സ്‌കൂളില്‍ അധ്യാപകന്‍. 



Grid View:
-20%
Quickview

Uppu Mulaku Karppooram

₹92.00 ₹115.00

Book by Prakasan Madikkai  ,  അതിസൂക്ഷ്മശബ്ദങ്ങളെപോലും പിടിച്ചെടുക്കാൻ ശേഷിയുള്ള കാതും മറ്റുള്ളവർ കാണാത്തത് കാണാൻ കരുത്തുള്ള കണ്ണുമാണ് ഈ കവിക്കുള്ളത്. ഈ കഴിവുകക്കൊപ്പം വിശാലമായ മാനവികതാബോധവും ഉയർന്ന രാഷ്ട്രീയ ബോധവും ഇടകലർന്ന് സൃഷ്ടിക്കുന്ന ബലവും ഭംഗിയുമാണ് ഈ സമാഹാരത്തിലെ കവിതകളിലുള്ളത്.കറുത്ത പൂച്ചയുടെ കുറുകളിലെന്നപോലെ അവയിൽ പലത..

Out Of Stock
-53%
Quickview

Koruvanathile Poothangal

₹40.00 ₹85.00

Author : Prakasan Midikkaiമിത്തുകള്‍കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് 'കൊരുവാനത്തിലെ പൂതങ്ങള്‍'. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഭ്രമാത്മകമായ ഒരന്തരീക്ഷം.  മാസ്മരികമായ ആവിഷ്‌ക്ക..

Showing 1 to 2 of 2 (1 Pages)