Raghunath Adatt

രഘുനാഥ് അടാട്ട്
1948 ജനുവരി 30ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് മുതുതലയില്‍ കര്‍ഷകകുടുംബമായ അടാട്ട് ജനിച്ചു.
അച്ഛന്‍ കെ. രാമനുണ്ണി നമ്പ്യാര്‍ പട്ടാളത്തിലായിരുന്നു. അമ്മ അടാട്ട് സരോജിനി അമ്മ. മുതുതല എ.യു.പി.
സ്‌കൂളിലും പട്ടാമ്പി ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. പട്ടാമ്പി ഗവ. സംസ്‌കൃതകോളജില്‍ നിന്ന് മലയാള
സാഹിത്യത്തില്‍ ബിരുദം നേടി. പിന്നീട് ബി.എഡ്. എടുത്തു. തുടര്‍ന്ന് പള്ളിപ്പുറം പരുതൂര്‍ ഹൈസ്‌കൂളില്‍
മലയാളം അദ്ധ്യാപകനായി. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് (രണ്ടു തവണ), പട്ടാമ്പി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട്, കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ കവിതാരചന തുടങ്ങി. കലാസാഹിത്യരംഗങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും
തല്പരനായിരുന്നു. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഊര്‍ജ്ജസ്വലനായ പോരാളി. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഗാനരചനാരംഗത്തും സജീവമായി. 2010 നവംബര്‍ 22-ന് ഹൃദയാഘാതം മൂലം അന്തരിച്ചു.
ഭാര്യ: പി. ഗീത (ഷൊര്‍ണൂര്‍ സഹകരണബാങ്ക് സെക്രട്ടറി)
മക്കള്‍: വന്ദന, വരുണ്‍ (അഡ്വക്കറ്റ്)
Theekkili
Book By: Raghunath Adattരഘുനാഥ് അടാട്ട്ഈ സമാഹാരത്തിലെ പട്ടാമ്പിയിലെ ''വെളുത്ത കൊറ്റികള്‍'' ഒമ്പതാം നൂറ്റാണ്ടിലെ നമ്മാഴ്‌വാര്‍ തിരുമൂഴിക്കുളത്തപ്പന്നടുത്തേക്ക് അയച്ച കൊക്കിനെ ഓര്‍മ്മിപ്പിച്ചു. മലനാട്ടിന്റെ തനത് അടയാളം. പുഴക്കരയില്‍ പാര്‍ക്കുന്ന പള്ളിപ്പുറത്തുകാരനു തോന്നേണ്ടതു തന്നെ. രഘുവിന്നു നാടുണ്ട്. അതിന്റെ നില്പും നടക്കലും പറക്കലും.'''തരംഗനിര നി..