Siby John Thooval

സിബി ജോൺ തൂവൽ
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, കഥാകാരൻ.
കൃതികൾ: ശലഭമനുഷ്യൻ, എംബാർഗോ, മർഡോമെട്രി, മണ്ണുടൽ, ഹൈഡ്ര (നോവൽ), ദാസ്‌പുട്ടിൻ, ചങ്ക് ബ്രോ (കഥാസമാഹാരം), ഡിഎൻഎ കോഡ്, ബീഗിൽ ലാൻഡ്, എ.ഐ. ബൊമ്മു, അതിശയവലയും അത്ഭുതമീനും (ബാലസാഹിത്യ നോവലുകൾ), 'ന്യൂജെൻ നേർവഴി' (ലേഖനം).
എഴുത്തച്ഛൻ സാഹീതി പുരസ്‌കാരം, മയ്യനാട്ട് ജോൺ നോവൽ പുരസ്കാരം, ജെ. ഇലഞ്ഞി നോവൽ എൻഡോവ്മെന്റ്, പാറ്റ് നോവൽ പുരസ്കാരം എന്നിവയടക്കമുള്ള മറ്റു പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ഇന്ത്യൻ മാധ്യമ പ്രതിനിധി സംഘത്തിൽ അംഗമായി ചൈനയടക്കമുള്ള വിദേശരാജ്യങ്ങൾ സന്ദർശിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ റാങ്കോടെ ജേർണലിസത്തിൽ പിജി ഡിപ്ലോമ നേടി. ഇപ്പോൾ പ്രമുഖ ദിനപത്രത്തിൽ ചീഫ് സബ് എഡിറ്റർ.
ഇമെയിൽ: sibythooval@gmail.com
Novinte Kanamallo Kathirinu നോവിന്റെ കനമല്ലോ കതിരിന്
നോവിന്റെ കനമല്ലോ കതിരിന് by സിബി ജോൺ തൂവൽ അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനതയുടെ ദുരിതത്തിന്റെ ഓർമ്മകളിലൂടെയുള്ള യാത്രയാണീ പുസ്തകം. ഹൈറേഞ്ചിലെ മലനിരകളിൽ ഭക്ഷണത്തിനും പാർപ്പിടത്തിനും വേണ്ടി കുടിയേറിയ മനുഷ്യരുടെ നോവും കണ്ണുനീരും കലർന്ന കഥാപരിസരങ്ങൾ. എഴുത്തുകാരന്റെ കുട്ടിക്കാലവും ജനനവും പഠനവും അസുഖങ്ങളോടുള്ള പോരാട്ടവും വായനയും പുസ്തകങ്ങളും കണ്..


